കോഴിക്കോട്: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എൽ ഡി എഫിന്റെ തോൽവിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.കെ രമ എം.എൽ.എ. പിണറായി എന്ന എകാധിപതിയുടെ ധാർഷ്ട്യത്തിനേറ്റ പ്രഹരമാണ് തൃക്കാക്കരയിലെ വിജയം. പിണറായിയ്ക്ക് തുടർഭരണം ലഭിച്ചത് കോവിഡ് കാലത്ത് നടത്തിയ ഇവൻറ് മാനേജ്‌മെൻറ് പ്രചാരണത്താലാണെന്നും കെ കെ രമ വ്യക്തമാക്കി.
‘കെ റെയിൽ പോലെ ജനവിരുദ്ധ വികസന നിലപാട് അംഗീകരിക്കില്ലെന്ന് തെളിഞ്ഞു. അതിജീവിതയുടെ കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന് തൃക്കാക്കരയിലെ സ്ത്രീ വോട്ടർമാർ അടക്കം നൽകിയ മറുപടിയാണിത്. ഭരണമികവായിരുന്നെങ്കിൽ തൃക്കാക്കരയിലും വിജയിക്കേണ്ടതായിരുന്നെന്നും കെ കെ രമ വ്യക്തമാക്കി.
