ബംഗ്ലൂരു: ഇതര മതത്തിൽപ്പെട്ട പെൺകുട്ടിയെ പ്രണയിച്ചെന്ന് ആരോപിച്ച് ദലിത് യുവാവിനെ ദാരുണമായി കൊലപ്പെടുത്തി. ഭീമനഗർ സ്വദേശി വിജയ കാംബ്ലയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തായി പൊലീസ് അറിയിച്ചു. കല്ലും ഇഷ്ടികയും കത്തിയും ഉപയോഗിച്ച് അതിക്രൂരമായി യുവാവിനെ കൊലപ്പെടുത്തുകയായിരുവെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവത്തിൽ പെണ്‍കുട്ടിയുടെ സഹോദരനും മറ്റൊരാളും അറസ്റ്റിലായി. ശഹാബുദ്ദീൻ, നവാസ് എന്നിവരാണ് അറസ്റ്റിലായത്. ശഹാബുദ്ദീന്റെ സഹോദരിയുമായി വിജയ പ്രണയത്തിലായിരുന്നു. പെൺകുട്ടിയുടെ കുടുംബം ഈ ബന്ധത്തിന് എതിരായിരുന്നു.
തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. പെൺകുട്ടിയുടെ സഹോദരനായ ശഹാബുദ്ദീനും നവാസും വിജയും തമ്മിൽ വാഡി റെയിൽവേ സ്റ്റേഷനിലെ പാലത്തിന് സമീപത്ത് വെച്ച് തർക്കമുണ്ടായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അൽപസമയത്തിനുള്ളിൽ, തർക്കം രൂക്ഷമായി. തുടർന്ന് കത്തികൊണ്ട് കുത്തുകയും ഇരുമ്പു വടി കൊണ്ട് അടിക്കുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി.
