പത്തനംതിട്ട: ഹോം എന്ന ചിത്രം അവാർഡ് ജൂറി കണ്ട് കാണില്ലെന്ന് നടൻ ഇന്ദ്രൻസ്. ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല.’ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചു. ഹൃദയം സിനിമയും മികച്ചതാണ്. അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമയാണ് ഹോം. അവാര്‍ഡ് കിട്ടാത്തതിന് കാരണം നേരത്തേ കണ്ടുവച്ചിട്ടുണ്ടാകാം, വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം.വിജയ്ബാബു നിരപരാധിയെന്ന് തെളിഞ്ഞാല്‍ ജൂറി തിരുത്തുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
അവാർഡ് കിട്ടിയവരുടെ ആരാധകനാണ് ഞാൻ. എനിക്ക് കിട്ടിയത് പോലെയാണെന്നും ഇന്ദ്രൻസ് വ്യക്തമാക്കി.
