ധനമന്ത്രിയുടെ പേരിൽ പണം ആവശ്യപ്പെട്ടു; സന്ദേശം ലഭിച്ചത് നിരവധി പ്രമുഖർക്ക്

ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ പേരിൽ പണം തട്ടാൻ ശ്രമിച്ചതായി പരാതി.
വ്യാജ വാട്‌സപ്പ് അക്കൗണ്ട് ഉപയോ​ഗിച്ചാണ് തട്ടിപ്പ്. പണം ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർക്കടക്കം സന്ദേശം അയച്ചതോടെയാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്.

വാട്ട്‌സ് ആപ്പ് പ്രൊഫൈൽ ചിത്രമായി മന്ത്രിയുടെ ഫോട്ടോയാണ് ഉപയോ​ഗിച്ചത്. ധനമന്ത്രിയുമായി പരിചയമുള്ളവർക്ക് ഈ പുതിയ നമ്പരിൽ നിന്നാണ് സന്ദേശം അയക്കുകയായിരുന്നു. പണം ആവശ്യപ്പെട്ട് സന്ദേശം ലഭിച്ചവർ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിനെ വിവരമറിയിച്ചു. തുടർന്നാണ് തട്ടിപ്പ് വിവരം പുറത്ത് വരുന്നത്. നേരത്തെ മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും പേരിലും സമാന രീതിയിൽ സാമ്പത്തിക തട്ടിപ്പ് നടന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *