ന്യൂഡൽഹി : മോട്ടോർ വാഹന ഇൻഷുറൻസിന്റെ അടിസ്ഥാന പ്രീമിയം നിരക്കുകൾ വർധിപ്പിച്ച് കേന്ദ്രം. പുതുക്കിയ നിരക്കുകൾ 2022 ജൂൺ 1 മുതൽ നിലവിൽ വരും. 2019-20 സാമ്പത്തിക വർഷത്തിലാണ് ഇതിനു മുൻപ് നിരക്കുകൾ പുതുക്കിയത്.
1000 സിസിയിൽ കവിയാത്ത സ്വകാര്യ കാറുകളുടെ തേർഡ് പാർട്ടി ഇൻഷുറൻസിന്റെ വാർഷിക നിരക്ക് 2,094 രൂപയായി. 2019-20 വർഷത്തിൽ ഇത് 2,072 രൂപയായിരുന്നു. 1000 സിസിക്കും 1500 സിസിക്കും ഇടയിൽ എൻജിൻ ശേഷിയുള്ള സ്വകാര്യ കാറുകളുടെ തേർഡ് പാർട്ടി ഇൻഷുറൻസ് 3,221 രൂപയിൽ നിന്ന് 3,416 രൂപയായി ഉയർത്തി. അതേസമയം 1500 സിസിക്ക് മുകളിൽ എൻജിൻ ശേഷിയുള്ള വലിയ സ്വകാര്യ വാഹനങ്ങളുടെ പ്രീമിയം 7,890 രൂപയിൽ നിന്ന് 7,897 രൂപയായി കുറയും.
റോഡ്, ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ ഗസറ്റ് വിജ്ഞാപനം അനുസരിച്ച്, 150 സിസിക്ക് മുകളിലുള്ളതും എന്നാൽ 350 സിസിയിൽ കൂടാത്തതുമായ ഇരുചക്ര വാഹനങ്ങളുടെ ഇൻഷുറൻസ് പ്രീമിയം 1,366 രൂപയും 350 സിസിക്ക് മുകളിലുള്ള ഇരുചക്ര വാഹനങ്ങളുടെ ഇൻഷുറൻസ് പ്രീമിയം 2,804 രൂപയും ആയിരിക്കും. മൂന്ന് വർഷത്തെ സിംഗിൾ പ്രീമിയം നിരക്കുകളും വിജ്ഞാപനത്തിലുണ്ട്. 1000 സിസിയിൽ കൂടാത്ത പുതിയ കാറുകൾക്ക് 6,521 രൂപയും 1000 സിസിക്കും 1500 സിസിക്കും ഇടയിലുള്ള കാറിന് 10,640 രൂപയുമാണ് സിംഗിൾ പ്രീമിയം തുക. 1500 സിസിയിൽ കൂടുതലുള്ള പുതിയ സ്വകാര്യ വാഹനങ്ങൾക്ക് 24,596 രൂപയ്ക്ക് മൂന്ന് വർഷത്തേക്ക് ഇൻഷുറൻസ് ലഭിക്കും.
75 സിസിയിൽ താഴെയുള്ള ഇരുചക്രവാഹനങ്ങൾക്ക് അഞ്ച് വർഷത്തെ സിംഗിൾ പ്രീമിയം തുക 2,901 രൂപയാണ്. 75 സിസി മുതൽ 150 സിസി വരെയുള്ളവയ്ക്ക് 3,851 രൂപയാണ്. 150 സിസി മുതൽ 350 സിസി വരെയുള്ളവയ്ക്ക് 7,365 രൂപയാണ്. 350 സിസിയിൽ കൂടുതലുള്ള ഇരുചക്ര വാഹനങ്ങളുടെ അഞ്ച് വർഷത്തെ സിംഗിൾ പ്രീമിയം തുക 15,117 രൂപയാണ്.
Read Also : ദീപാവലിക്ക് മുൻപ് റീചാർജ് ചെയ്യൂ; നിരക്ക് വർധിപ്പിക്കാൻ എയർടെലും ജിയോയും വിഐയും
ഇലക്ട്രിക് വാഹനങ്ങളുടെ കാര്യമെടുക്കുകയാണെങ്കിൽ, 30 കിലോവാട്ടിൽ താഴെ എൻജിൻ പവർ വരുന്ന വാഹനങ്ങൾക്ക് മൂന്ന് വർഷത്തേക്ക് 5,543 രൂപ സിംഗിൾ പ്രീമിയം ആയി അടയ്ക്കാം. 30 കിലോവാട്ടിനും 65 കിലോവാട്ടിനും ഇടയിലുള്ള വാഹനങ്ങൾക്ക് 9,044 രൂപയാണ് പ്രീമിയം തുക. 65 കിലോവാട്ടിൽ കൂടുതലുള്ള വലിയ ഇലക്ടോണിക് വാഹനങ്ങൾക്ക് മൂന്ന് വർഷത്തേക്ക് 20,907 രൂപ നൽകണം. 3 കിലോവാട്ടിൽ കൂടാത്ത പുതിയ ഇരുചക്ര വാഹനങ്ങൾക്ക് അഞ്ച് വർഷത്തെ സിംഗിൾ പ്രീമിയത്തിന് കീഴിൽ 2,466 രൂപയ്ക്ക് ഇൻഷുറൻസ് ലഭിക്കും. മൂന്ന് കിലോവാട്ടിനും ഏഴ് കിലോവാട്ടിനും ഇടയിലുള്ള വാഹനങ്ങൾക്ക് അഞ്ച് വർഷത്തേക്ക് സിംഗിൾ പ്രീമിയം ആയി 3,273 രൂപ അടയ്ക്കാം. ഏഴ് കിലോവാട്ടിനും 16 കിലോവാട്ടിനും ഇടയിലുള്ള വാഹനങ്ങൾക്ക് അഞ്ച് വർഷത്തേക്ക് 6,260 രൂപ നൽകണം. 16 കിലോവാട്ടിൽ കൂടുതൽ ശേഷിയുള്ള ഉയർന്ന പവർ വരുന്ന ഇരുചക്ര വാഹനങ്ങൾക്ക് അഞ്ച് വർഷത്തേക്ക് 12,849 രൂപയ്ക്ക് ഇൻഷുറൻസ് ലഭിക്കും.
തിരുവനന്തപുരം∙ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലുമാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ പ്രദേശങ്ങളിൽ മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് മുന്നറിയിപ്പു നൽകി.
