സൗദി പൗരന്മാരെ ഇന്ത്യയിൽ യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കിയതായി റിപ്പോർട്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളിൽ ഈ രാജ്യങ്ങളിലെ കൊവിഡ് ബാധ ശക്തമാകുന്ന പശ്ചാതലത്തിൽ ആണ് നിർദ്ദേശം. ഇന്ത്യ കൂടാതെ 15 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും വിലക്കുണ്ട്.
ഇന്ത്യയെ കൂടാതെ ലെബനോൺസിറിയ, തുർക്കി, ഇറാൻ, അഫ്ഗാനിസ്ഥാൻ, യമൻ, സൊമാലിയ, എത്യോപ്യ, കോംഗോ, ലിബിയ, ഇൻഡോനേഷ്യ, വിയറ്റ്നാം, അർമേനിയ, ബെലാറസ്, വെനിസ്വേല എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാണ് വിലക്ക്.
