തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസനവും രാഷ്ട്രീയവുമാണ് തൃക്കാക്കരയിൽ ചർച്ച ചെയ്യുകയെന്ന് ഇടതുപക്ഷ സ്ഥാനാർത്ഥി ഡോ. ജോ ജോസഫ്. ഇടതുമുന്നണി തൃക്കാക്കരയിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നത് സുനിശ്ചിതമാണെന്നും ജോ ജോസഫ് റിപ്പോർട്ടർ ടി വിയോട് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് നേരെ വിവാദ പരാമര്‍ശം നടത്തിയ കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ ഇന്നലെ പരാമർശം പിൻവലിച്ചിരുന്നു. എന്നാൽ വിവാദ പരാമർശം തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കിയാല്‍ ഒരു പ്രശ്‌നവുമില്ലെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പത്ത് വോട്ട് കൂടുതല്‍ കിട്ടാനേ അത് ഉപകരിക്കുകയുള്ളൂവെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. ഇതിനുളള മറുപടിയായിട്ട് ആണ് ഇപ്പോൾ ജോ ജോസഫ് പ്രതികരിച്ചിരിക്കുന്നത്
