സ്വര്‍ണ നിറമുള്ള രഥം ആന്ധ്ര തീരത്ത് അടിഞ്ഞു ; അസാനി ചുഴലിക്കാറ്റില്‍ ഒഴുകിയെത്തിയതെന്ന് സംശയം, വീഡിയോ വൈറൽ

ശ്രീകാകുളം: അസാനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് സ്വര്‍ണ നിറമുള്ള രഥം ആന്ധ്രാപ്രദേശ് തീരത്തടിഞ്ഞു. ശ്രീകാകുളം ജില്ലയിലെ സുന്നാപ്പള്ളി തുറമുഖത്തിനടുത്താണ് രഥം കണ്ടെത്തിയത്. ഏതെങ്കിലും തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യത്തുനിന്നുള്ളതാകാം ഇതെന്നാണ് കരുതുന്ന പ്രദേശവാസികളും മത്സ്യതൊഴിലാളികളുമാണ് രഥം ആദ്യം കണ്ടത്. തുടര്‍ന്ന് വടം ഉപയോഗിച്ച് ഇവരിത് തീരത്തേക്ക് അടുപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കടല്‍ തീരത്തുള്ളവര്‍ രഥം തീരത്തേക്ക് വലിച്ചുകൊണ്ടുവരുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

സംഭവത്തേക്കുറിച്ച് ഇന്റലിജന്‍സ് വിഭാഗത്തെ വിവരം അറിയിച്ചതായി നൗപാഡ എസ്‌ഐ പറഞ്ഞു. ഇത് മറ്റേതെങ്കിലും രാജ്യത്ത് നിന്ന് വന്നതാകാന്‍ സാധ്യതയുണ്ടെന്നും ഇതിനാല്‍ തന്നെ ഉന്നത ഉദ്യോഗസ്ഥരേയും വിവരം അറിയിച്ചുവെന്ന് എസ്‌ഐ പറഞ്ഞു.തെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ആന്ധ്ര ഒഡീഷ തീരങ്ങളിൽ ഇന്ന് ഉച്ച മുതൽ തുടങ്ങിയ മഴ കൂടുതൽ ശക്തമായി. മരങ്ങൾ കടപുഴകി വീണ് നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി. റാണിപേട്ട് നദിയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് പേരെ കാണാതായി. ഒഡീഷ പശ്ചിമബംഗാൾ തീരങ്ങളിലും കനത്ത മഴയുണ്ട്. വിശാഖപട്ടണം വിജയവാഡ വിമാനത്താവളങ്ങൾ തൽക്കാലത്തേക്ക് അടച്ചു. ഹൈദരാബാദ് ചെന്നൈ ബെംഗ്ലൂരു വിമാനത്താവളങ്ങളിൽ നിന്നും ചില സർവ്വീസുകൾ റദ്ദാക്കി. ഈസ്റ്റ് കോസ്റ്റ് റെയിൽവേ ആന്ധ്ര ഭുവനേശ്വർ റൂട്ടിലൂടെയുള്ള ഇരുപതോളം ട്രെയിൻ സർവ്വീസുകൾ റദ്ദാക്കി.

Leave a Reply

Your email address will not be published. Required fields are marked *