പി സി ജോർജിന്റെ വാക്യങ്ങൾ

സഞ്ജയ് ദേവരാജൻ

പി സി ജോർജ് പറഞ്ഞതിൽ അത്ര വലിയ തെറ്റ് ഉണ്ട് എന്ന് തോന്നുന്നില്ല. ആരുടെയും തുപ്പല് ഭക്ഷിക്കരുത് എന്ന് പറഞ്ഞത്, ഒരു തെറ്റായി തോന്നുന്നില്ല. തീവ്ര വർഗ്ഗീയ സ്വഭാവമുള്ള എസ്ഡിപിഐ , എൻ ഡി ഫ്, പോപ്പുലർ ഫ്രണ്ട്, ഇസ്ലാമിക് ഫ്രണ്ട്, ജമാഅത്തെ ഇസ്ലാമി എന്നീ പല പേരുകൾ ഉപയോഗിക്കുന്ന സഹോദര വർഗീയ സംഘടനകൾ , വിവാഹത്തിലൂടെയും, മയക്കുമരുന്ന് ഉപയോഗത്തിലൂടെയും, സാമ്പത്തികമായ സ്വാധീനത്തിൽലൂടെയും മതം മാറ്റങ്ങൾ നടത്തിയും , അവരെ പിന്നെ കാശ്മീരിലേക്കും, അതുകഴിഞ്ഞ് ഇറാക്ക്, സിറിയ അഫ്ഗാനിസ്ഥാൻ തുടങ്ങിയ സ്ഥലങ്ങളിലേക്ക് വിശുദ്ധ യുദ്ധത്തിന് അയച്ചതിന്റെ പ്രത്യക്ഷമായ ഉദാഹരണങ്ങൾ നമ്മുടെ മുമ്പിലുണ്ട്.

പല തീവ്ര സ്വഭാവമുള്ള മൗലവിമാരും പറഞ്ഞ ചില വാക്കുകൾ, പിസി ജോർജ് (ബിജെപിയുടെ നല്ലപിള്ള ചമയാൻ ആയി ) എടുത്തുപറഞ്ഞു. പക്ഷേ അതും പറഞ്ഞ സ്ഥലം ( ഹിന്ദു മഹാസഭയുടെ സമ്മേളന വേദി ) തെറ്റാണ്. പിന്നെ ഒരു സമുദായത്തെ മുഴുവൻ പറയാതെ, തീവ്ര സ്വഭാവമുള്ള സഹോദര വർഗീയ സംഘടനകളുടെ പേര് എടുത്തുവേണം, അവരുടെ ചെയ്തികളെ കുറിച്ച് പറയേണ്ടിയിരുന്നത്.

അതോടൊപ്പം പിസി ജോർജ് പറഞ്ഞ മറ്റൊരു വിഡ്ഢിത്തം ഹിന്ദു ക്ഷേത്രങ്ങളുടെ വരവ് സർക്കാർ എടുക്കുന്നു എന്നുള്ളത്. ഈ കോവിഡ് കാലഘട്ടത്തിലും പല ക്ഷേത്രങ്ങളിലും വരവ് തീരെ ഇല്ലായിരുന്നു . സർക്കാരിന്റെ ഗ്രാൻഡ് ഉം സഹായവും കൊണ്ടാണ്, പല ക്ഷേത്രങ്ങളും നടന്നു പോയത്. ക്ഷേത്ര ജീവനക്കാർക്കു മുടങ്ങാതെ ശമ്പളം കിട്ടിയതും സംസ്ഥാന സർക്കാരിന്റെ സഹായം കൊണ്ടാണ് . എല്ലാ ജംഗ്ഷനുകളിലും മൂന്നും നാലും അമ്പലങ്ങൾ ഉള്ള കേരളത്തിൽ, പല അമ്പലങ്ങളിലും വരവ് കുറവാണ്. അങ്ങനെ വരവ് കുറവായ ക്ഷേത്രങ്ങൾ പലതും പ്രാദേശിക കമ്മിറ്റികൾ തന്നെയാണ് ദേവസ്വംബോർഡിന് വിട്ടുനൽകിയത് .

ശബരിമല തുടങ്ങിയ വലിയ ക്ഷേത്രങ്ങളിൽ മാത്രമാണ് വരവ് കൂടുതലായുള്ളത്. ആ നടവരവ് സർക്കാർ ബാക്കിയുള്ള നട വരവില്ലാത്ത ക്ഷേത്രങ്ങൾക്ക് വേണ്ടി വിനിയോഗിക്കുകയും ചെയ്യുന്നുണ്ട്.

ദേവസ്വം ബോർഡിന്റെ കീഴിൽ അല്ലാത്ത പല ക്ഷേത്രങ്ങളിലും, അമ്പല കമ്മിറ്റികളിൽ അംഗങ്ങൾ തമ്മിൽ അടിക്കുകയും, പരസ്യ സംഘട്ടനങ്ങൾ ഉണ്ടാവുകയും അത് ക്രമസമാധാന പ്രശ്നങ്ങൾ ആയി വളരുകയും ചെയ്യുന്ന പ്രവണതയുണ്ട്.

ക്രൈസ്തവ സംഘടനകളിൽ പള്ളി കമ്മിറ്റികളിലും മറ്റുമുണ്ടാകുന്ന തർക്കങ്ങളും ക്രമസമാധാന പ്രശ്നങ്ങളും, ഇപ്പോൾ തിരുവനന്തപുരത്ത് പള്ളി കത്തീഡ്രൽ ആകുന്നതിൽ ഉള്ള തർക്കങ്ങളും ഒക്കെ നമുക്ക് കാണാവുന്നതാണ്. ഓർത്തഡോക്സ് സഭയും യാക്കോബായ സഭയും പള്ളിക്ക് വേണ്ടി പരസ്പരം അടികൂടുന്ന കാഴ്ച കേരളസമൂഹത്തിൽ പുതുമയുള്ളതല്ല

ഒരുപക്ഷേ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളും, അതിന്റെ സർക്കാർ നിയന്ത്രണങ്ങളും പല അമ്പലങ്ങളിലും ഇത്തരം പ്രശ്നങ്ങളിലേക്ക് പോകാതെ നാട്ടിലെ സമാധാന അന്തരീക്ഷം കാത്തുസൂക്ഷിക്കാൻ സഹായിക്കുന്നുണ്ട്.

പിസി ജോർജിന്റ പല വിഡ്ഢിത്തങ്ങളും, ഏറ്റുപിടിച്ചു വലിയ വിവാദങ്ങൾ ആക്കുന്ന ഇവിടത്തെ മാധ്യമങ്ങളുടെ പ്രവർത്തിയാണ് യഥാർത്ഥത്തിൽ സമൂഹത്തിൽ സാമുദായിക സ്പർധ വരുത്തുവാൻ കാരണമാകുന്നത്. അവഗണിക്കേണ്ട പ്രസ്താവനകൾ, ചർച്ചകൾ എന്നിവ അവഗണിക്കുക തന്നെ വേണം.

Leave a Reply

Your email address will not be published. Required fields are marked *