തിരുവനന്തപുരം : സില്‍വര്‍ലൈന്‍ പാതയ്ക്ക് ഇരുവശവും ബഫര്‍ സോണുകള്‍ ഉണ്ടാകില്ലെന്ന പ്രസ്താവന തിരുത്തി മന്ത്രി സജി ചെറിയാന്‍. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ബഫര്‍സോണ്‍ ഉണ്ടാകുമെന്ന് സ്ഥിതികരിച്ചതിനു പിന്നാലെയാണ് മന്ത്രി തന്റെ പ്രസ്താവന തിരുത്തിയത്. ബഫര്‍ സോണിന്റെ കാര്യത്തില്‍ പാര്‍ട്ടി സെക്രട്ടറി പറഞ്ഞതാണ് ശരി എന്നും തനിക്ക് തെറ്റുപറ്റിയതാണെന്നും അദ്ദേഹം പ്രതികരിച്ചു.
കഴിഞ്ഞദിവസമാണ് കോടിയേരി സില്‍വര്‍ലൈന്റെ ഇരുവശവും ബഫര്‍ സോണുകള്‍ ഉണ്ടാകുമെന്ന് കോടിയേരി വ്യക്തമാക്കിയത്. കൂടാതെ 10 മീറ്ററാണ് ബഫര്‍സോണ്‍ എന്ന്കെ – റെയില്‍ എംഡി വിശദീകരണം നല്‍കിയിട്ടുണ്ട്. ഇതേതുടര്‍ന്നാണ് മന്ത്രി തന്റെ പ്രസ്താവനയിലെ അപാകത തിരുത്തിയത്.
