വിവാഹവുമായി ബന്ധപ്പെട്ട് മേക്കപ്പ് ചെയ്യുന്നതിനിടെ ലൈംഗികാതിക്രമണം നടത്തിയ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനസ് അനസാരി ഒളിവില്‍. പീഡനശ്രമത്തിന് മൂന്ന് കേസുകളാണ് അനസാരിക്കെതിരെ ചുമത്തിയത്.
പരാതി നല്‍കിയവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് കൊച്ചി ഡി.സി.പി വി.യു കുര്യാക്കോസ് വ്യക്തമാക്കി.
അനസ് അനസാരിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ പരാതി അറിയിച്ചിട്ടുമുണ്ട്.ഇവര്‍ 2014 മുതല്‍ മേക്കപ്പ് സ്റ്റുഡിയോയില്‍ പോയിരുന്നവര്‍ ആണ്.
അടുത്തിടെ ഉണ്ടായ ടാറ്റൂ ആര്‍ട്ടിസ്റ്റ്‌നെതിരെയുള്ള കേസ് അന്വേഷണം നടക്കവേയാണ് അടുത്ത സംഭവം.
