യുക്രൈന്‍ നഗര ഭരണ കേന്ദ്രമായ കേഴ്‌സന്‍ നഗരം റഷ്യന്‍ സൈന്യം പിടിച്ചെടുത്തു. നീപര്‍ നദി തീരത്തെ പ്രധാന നഗരമാണ് കേഴ്‌സന്‍. കേഴ്‌സന്‍ നഗരത്തിന് പുറമെ കീവിലേക്കുള്ള പാതയും റഷ്യ കീഴടക്കി.
യുക്രൈനില്‍ ആണവ യുദ്ധ ഭീഷണി ഉയര്‍ത്തുന്നത് പശ്ചാത്യ രാജ്യങ്ങളാണെന്നും ആണവ യുദ്ധം റഷ്യയുടെ പരിഗണനയില്‍ ഇല്ലെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. റഷ്യയുടേത് പരിമിതമായ ആവശ്യങ്ങളാണെന്നും യുക്രൈനുമായുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
