ഷോഹിമ ടി.കെ
ഒരു രാജ്യം…. അവിടെ അഴിമതിയുണ്ട്.. തര്‍ക്കങ്ങളുണ്ട്… സ്നേഹബന്ധങ്ങളുമുണ്ട്.
ഇതിനിടയില്‍ യുക്രൈന് ജനതയ്ക്ക് മുന്നിലേക്ക് ടിവി ഷോയിലൂടെ ഒരു 36 കാരന് കടന്നു വരുന്നു. അങ്ങനെ 2014ല്‍ ടിവി ഷോയിലൂടെ ജനമനസ് കീഴടക്കി താരത്തിന്റെ രംഗപ്രവേശനം.              ഒടുവില്‍ സിനിമയെ വെല്ലുന്ന ജീവിത കഥയ്ക്ക് ഉടമ.                                                                                       പേര് വെളോഡിമിര് സിലെന്‍സ്കി.
‘സെര്‍വെന്‍സ് ഓഫ് പീപ്പിള്‍ ‘എന്ന കോമഡി ഷോയില്‍ അധ്യാപകനായ് എത്തിയ മനുഷ്യന് പിന്നീട് ആ രാജ്യത്തിന്റെ പ്രസിഡന്റ് ആകുന്നതാണ് കഥ. 2019ല്‍ യുക്രൈന്റെ യഥാര്‍ത്ഥ പ്രസിഡന്റും.
അന്ന് ഹാസ്യ പരമ്പരയില്‍ അധ്യാപകനായാണ് സിലെന്‍സ്കി എത്തിയത്. എപ്പോഴും മോശമായി മാത്രം സംസാരിക്കുന്ന ഒരു സ്കൂള്‍ അധ്യാപകന് രാജ്യത്തിന്റെ പ്രസിഡന്റ് ആവുന്നതാണ് കോമഡി ഷോയുടെ പ്രമേയം. അഴിമതിക്കെതിരെയുള്ള തന്റെ വാദങ്ങള്‍ വിദ്യാര്‍ത്ഥി ചിത്രീകരിച്ച് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുന്നതോടെ അധ്യാപകന് പ്രശസ്തനാകുന്നു.ആ ഷോ പിന്നീട് തെരഞ്ഞെടുപ്പിന് മത്സരിക്കാന്‍ സിലെന്സിക്ക് വഴിത്തിരിവ് ആവുകയാണ് ചെയ്തത്. വിജയിച്ച് യുക്രൈന് പ്രസിഡന്റ് ആവുമെന്ന് സിലെന്‍സ്കി സ്വപ്നത്തില്‍ പോലും കണ്ടു കാണില്ല.
ക്രൈവിഹേറില് ജൂത വംശജനായി ജനിച്ച സിലെന്‍സ്കി കേവ് നാഷണല്‍ എക്കണോമിക് യൂണിവേഴ്സിറ്റിയില്‍ നിന്നും നിയമത്തില്‍ ബിരുതം നേടി. അഭിനയത്തോടുള്ള ഇഷ്ടം ടിവി ഷോകളില്‍ എത്തിച്ചു.2003 ല്‍ ക്വാര്ദര് 95 എന്ന പ്രൊഡക്ഷന്‍ കമ്പനി തുടങ്ങി. വണ്‍ പ്ലസ് വണ്‍ നെറ്റ്വര്‍ക്കിനായി ഷോകള്‍ ചെയ്യുകയും അവ വേഗത്തില്‍ ഹിറ്റാകുകയും ചെയ്തു. വണ്‍ പ്ലസ് വണ്ണിന്റെ എല്ലാമെല്ലാമായ ഇഹോകൊളോമോയ്സ്കി യുടെ പിന്തുണയോടെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. ലവ് ഇന്‍ ദി ബിഗ് സിറ്റി, റെയോസ്കി വേഴ്സസ് നെപ്പോളിയന് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. നാല്പത്തി ഒന്നാം വയസിലാണ് പ്രസിഡന്റ് സ്ഥലത്തേക്ക് വരുന്നത്. രാഷ്ട്രീയ രംഗത്ത് മുന്‍പരിചയം ഒന്നും തന്നെയില്ലാത്ത സിലെന്‍സ്കിയെ അഴിമതിക്കെതിരെ നിലകൊള്ളുമെന്ന കാരണത്താലാണ് യുക്രൈന്ലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.73% വോട്ട് കരസ്ഥമാക്കിയാണ് അദ്ദേഹം അധികാരത്തില്‍ എത്തുന്നത്. യുക്രൈന്- റഷ്യ സങ്കര്ഷങ്ങള് അവസാനിപ്പിക്കുമെന്നായിരുന്നു സിലെന്‍സ്കിയുടെ തിരഞ്ഞെടുപ്പ് വാക്ക്. ഇതിനായി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായി നിരവധി തവണ ചര്‍ച്ചയ്ക്ക് ശ്രെമിക്കുകയും ചെയ്തു.
‘ഞങ്ങള്‍ വ്യത്യസ്തതയുള്ളവരാണ്. പക്ഷെ അത് ക്ഷത്രുതയ്ക്ക് കാരണമാകുന്നില്ല. സമാധാന പരമായും ശാന്തമായും സത്യസന്ധവുമായി ഭാവി കെട്ടി പടുക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു ‘ സിലെന്‍സ്കിയുടെ വാക്കുകളാണ് ഇത്.
രാഷ്ട്രതലവനെ ഇല്ലാതാക്കി രാഷ്ട്രം പിടിച്ചെടുക്കുകയാണ് റഷ്യയുടെ ലക്ഷ്യമെന്നും സിലെന്‍സ്കി പറഞ്ഞു.

 
                                            