ഇന്നത്തെ കാലത്ത് വിദ്യാര്‍ത്ഥികളെ സ്കൂളില്‍ നിന്നും ശിക്ഷിക്കുന്നത് പണ്ടുകാലത്തെ അപേക്ഷിച്ചു കുറഞ്ഞിട്ടുണ്ട്. ടെക്നോളജിയില്‍ വന്ന മാറ്റവും വിദ്യാര്‍ത്ഥികളെ ശിക്ഷിക്കുന്നത് സംബന്ധിച്ച് വന്ന നിയമങ്ങളും ഇതിന് കാരണമായിട്ടുണ്ട്. എങ്കില്‍ പോലും സ്കൂളിലെ അല്ലെങ്കില്‍ കോളേജിലെ നിയമങ്ങള്‍ തെറ്റിക്കുന്ന വിദ്യാര്‍ത്ഥികളെ പലപ്പോഴും അദ്ധ്യാപകര്‍ ശിക്ഷിക്കാറുണ്ട്. ക്ലാസ്സില്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നതിന്റെ പേരിലാണ് ഇന്നത്തെ കാലത്ത് കുട്ടികളെ അദ്ധ്യാപകര്‍ ശിക്ഷിക്കുന്നത്.സാധരണ ഗതിയില്‍ ഫോണ്‍ മാറ്റി വയ്ക്കുകയോ രക്ഷിതാക്കളെ അറിയിക്കുകയോ ആണ് ചെയ്യുക.
എന്നാല്‍ കുട്ടികള്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് ഇന്തോനേഷ്യയിലെ ഒരു കൂട്ടം അദ്ധ്യാപകര്‍ നല്കിയ ശിക്ഷയുടെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും പിടിച്ചെടുത്ത സ്മാര്‍ട്ട്ഫോണുകള്‍ അഗ്നിയിലേക്ക് വലിച്ചെറിയുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. ഫോണ്‍ നശിപ്പിക്കരുതെന്ന് വിദ്യാര്‍ത്ഥികള്‍ അപേക്ഷിക്കുന്നുണ്ടെങ്കിലും അത് വകവെയ്ക്കാതെ ഫോണുകള്‍ വലിച്ചെറിയുന്നത് കാണാം. ഈ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. നിരവധിപേര്‍ അദ്ധ്യാപകരുടെ പ്രവര്‍ത്തിക്കെതിരെ കമന്റ് നല്കിയ ചെയ്തിട്ടുമുണ്ട്
