യുക്രൈനില്‍ റഷ്യ വ്യോമാക്രമണം തുടങ്ങി. ഡോണസ്കില്‍ അഞ്ചു തവണ സ്പോടനം ഉണ്ടായെന്ന് പ്രമുഖ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. യുക്രൈനില്‍ സൈനിക നടപടി എന്ന് റഷ്യന്‍ പ്രസിഡണ്ട് വ്ലാഡിമിര്‍ പുട്ടിന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്ഫോടനം. സ്ഫോടനത്തെ തുടര്‍ന്ന് നാല് സൈനിക ട്രക്കുകള്‍ സംഭവസ്ഥലത്തേക്ക് പോകുന്നത് കാണാമായിരുന്നു. എന്തിനും തയ്യാറാണെന്നും തടയാന്‍ ശ്രമിക്കുന്നവര്‍ക്ക് സൈന്യം മറുപടി നല്‍കുമെന്നും പുട്ടിന് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. യുക്രൈന് അതിര്‍ത്തിയില്‍ ഏകദേശം രണ്ട് ലക്ഷം സൈനികരെയും യുദ്ധ വാഹനങ്ങളെയും റഷ്യ വിന്യസിച്ചിട്ടുണ്ട് എന്ന് യുക്രൈയ്ന് പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്കി വ്യക്തമാക്കിയിരുന്നു. ചര്‍ച്ചയ്ക്കുള്ള തന്റെ ക്ഷണത്തിന് പ്രസിഡണ്ട് വ്ലാഡിമിര്‍ പുടിന് മറുപടി നല്‍കിയില്ലെന്നും യുക്രൈന് പ്രസിഡന്റ് പറഞ്ഞു. കിഴക്കന്‍ യുക്രൈനില്‍ റഷ്യയുടെ അധിനിവേശത്തെ തുടര്‍ന്ന് യുക്രെയിനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
‘ ഞങ്ങള്‍ പറയുന്നത് കേള്‍ക്കൂ. യുക്രൈന് ജനത സമാധാനം ആഗ്രഹിക്കുന്നു. യുക്രെയിനില്‍ അധികാരികള്‍ സമാധാനം ആഗ്രഹിക്കുന്നു ‘ സെലന്‍സ്കി ഇത് ആവര്‍ത്തിച്ചു പറയുകയായിരുന്നു.
ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സില്‍ ബുധനാഴ്ച രാത്രി യുക്രൈന് വിഷയം ചര്‍ച്ച ചെയ്തിരുന്നതായി നയതന്ത്രജ്ഞന് പറഞ്ഞു. റഷ്യയുടെ സഹായത്തിനായുള്ള വിഘടനവാദികളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് യു എസിന്റെയും മറ്റ് അഞ്ച് കൗണ്‍സില്‍ അംഗങ്ങളുടെയും പിന്തുണയോടെ യുക്രൈനില്‍ വിഷയത്തില്‍ ഇടപെടണമെന്ന് സുരക്ഷാസമിതിയോട് ആവശ്യപ്പെടുകയായിരുന്നു.
