നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായ് ഏലയ്ക്ക

ആരോഗ്യ ഗുണങ്ങളുള്ളതെന്തോ അത് ഭക്ഷണത്തില്‍ ഉള്‍പെടുത്തുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാവും. അത്തരം ധാരാളം വസ്തുക്കള്‍ ഇന്ന് നമുക്ക് ലഭ്യമാണ്. എന്നാല്‍ ഫാസ്റ്റ് ഫുഡ് കഴിക്കാന്‍ തിടുക്കം കൂട്ടുന്നതിനിടയില്‍ അവയെകുറിച്ചൊന്നും നാം ഓര്‍ക്കാറില്ല. അത്തരത്തില്‍ നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. ഏലയ്ക്ക കഴിക്കുന്നത് ശ്വാസകോശ രോഗങ്ങളുടെ പ്രതിവിധിയായി പറയാറുണ്ട്. ശരീരത്തില്‍ നിന്നും കൊഴുപ്പ് നീക്കം ചെയ്യാനും ഏലയ്ക്ക വഴി കഴിയാറുണ്ട്. കൊഴുപ്പ് അടിയുമ്പോള്‍ അത് ശരീരത്തിലെ പല പ്രവര്‍ത്തനങ്ങളെയും തടസപെടുത്തുകയും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ കൂടാനും കാരണമാകുന്നു. തൊണ്ടയില്‍ ഉണ്ടാവുന്ന അണുബാധ, ചുമ എന്നിവയ്ക്ക് ഏലയ്ക്ക പൊടിച്ച് അതില്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്.തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ക്ക് ഏലയ്ക്ക പരിഹാരമാവുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *