ദില്ലി നരേലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. ബലാത്സംഗം ചെയ്തെന്ന് കരുതപ്പെടുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റം ചെയ്ത മറ്റൊരാള്‍ക്ക് ആയി തെരച്ചില്‍ തുടരുകയാണ്.
ഒരാഴ്ച മുന്‍പ് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. മാനസിക വൈകല്യമുള്ള പതിനാലുകാരി ആണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. മൃതദേഹം കണ്ടെത്തിയതിനു ശേഷം നടത്തിയ പരിശോധനയിലാണ് പീഡനവിവരം അറിയുന്നത്.
