കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ദിവസ വേതന അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്സ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ, ലബോറട്ടറി ടെക്നീഷ്യൻ, ലാബ് അസിസ്റ്റന്റ് തസ്തികകളിലേക്ക് താൽകാലികമായി നിയമനം നടത്തുന്നു. കൊവിഡ് ബ്രിഗേഡ് മുഖാന്തിരം ജോലി ചെയ്തവർ മാത്രം അപേക്ഷിച്ചാൽ മതി . താൽപ്പര്യമുള്ളവർ www.dmohtrivandrm.in എന്ന വെബ്സൈറ്റിൽ നൽകിയ ഗൂഗിൾ ഫോമിൽ ജനുവരി 30 ന് അഞ്ച് മണിക്കു മുൻപായി വിവരങ്ങൾ രേഖപ്പെടുത്തി സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു . അതേസമയം , ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ജനുവരി 29 ന് നിശ്ചയിച്ചിരുന്ന വാക്ക് ഇൻ ഇന്റർവ്യൂ റദ്ദാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
