തൃശൂർ ചിമ്മിനി കാട്ടിൽ നിന്ന് കഴിഞ്ഞ ദിവസം അവശനിലയിൽ കണ്ടെത്തിയ ആനക്കുട്ടി ചരിഞ്ഞു . ഒരു മാസം പ്രായമായ ആനക്കുട്ടിയെ ഇന്നലെ രാവിലെയാണ് വനപാലകർ കാട്ടിനുള്ളിൽ നിന്നും കണ്ടെത്തിയത്. ആനക്കുട്ടിയുടെ മോശം ആരോഗ്യസ്ഥിതി മൂലം മറ്റ് ആനകൾ ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം . നടക്കാനാകാത്ത സ്ഥിതിയിലാണ് ആനക്കുട്ടിയെ കണ്ടെത്തിയത്. താളൂപ്പാടത്തുള്ള വനം വകുപ്പ് ഓഫീസ് പരിസരത്ത് എത്തിച്ച വെറ്റിനറി ഡോക്ടർ ഡെവിഡ് എബ്രഹാമിന്റെ നേതൃത്വത്തിൽ ആനക്കുട്ടിക്ക് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനയില്ല.
