പ്രഥമ ഇന്ത്യ – മധ്യേഷ്യ ഉച്ചകോടി ഇന്ന് നടക്കും . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ വെർച്വലായാണ് ഉച്ചകോടി നടക്കുന്നത് . അഞ്ച് മധ്യേഷ്യൻ രാജ്യങ്ങളുടെ നേതാക്കൾ കൂടിക്കാഴ്ചയിൽ പങ്കെടുക്കും .
കസാഖ്സ്ഥാൻ , ഉസ്ബെക്കിസ്ഥാൻ , താജിക്കിസ്ഥാൻ , തുർക്ക്മെനിസ്ഥാൻ , കിർഗ് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളുടെ പ്രസിഡന്റുമാർ ഉച്ചകോടിയിൽ പങ്കെടുക്കും .നേതൃത്വതലത്തിൽ ചരിത്രത്തിൽ ഇതാദ്യമായാണ് ഇന്ത്യയും മധ്യേഷ്യൻ രാജ്യങ്ങളും തമ്മിൽ ഇത്തരത്തിൽ ഉച്ചകോടി നടത്തുന്നത്.

 
                                            