സ്കൂൾ വിദ്യാർത്ഥികൾക്ക് കോവിഡ് വാക്സിനേഷൻ നൽകി

മാറാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ് സ്കൂളിലെ ഹൈസ്കൂൾ , ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് കോവിഡ് വാക്സിനേഷൻ നൽകി. പതിനഞ്ച് മുതൽ പതിനെട്ട് വയസ് വരെ പ്രായമുള്ളവർക്ക് നൽകുന്ന ആദ്യ ഡോസ് ആയിരുന്നു.

നിലവിലെ സാഹചര്യത്തിൽ ഈസ്റ്റ് മാറാടി സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും വാക്സിൻ എടുത്തത് മാതൃകാപരമെന്ന് മാറാടി പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.അമർ ലാൽ പറഞ്ഞു. വീട്ടുകാരില്ലാതെ ആദ്യമായി കുത്തിവെയ്പ്പിന് എത്തിയ വിദ്യാർത്ഥികളിൽ പലരും കൊച്ചു കുട്ടികളെപ്പോലെ കരഞ്ഞത് വാക്സിനേഷൻ സെന്ററിൽ ആശങ്കയുണ്ടാക്കി. 

ജില്ലാ പഞ്ചായത്തംഗം ഷാന്റി എബ്രഹാം മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.പി ബേബി, വൈസ് പ്രസിഡന്റ് ബിന്ദു ജോർജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു കുര്യക്കോസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിഷ ജിജോ, മദർ പി.റ്റി.എ ചെയർ പേഴ്സൺ സിനിജ സനിൽ, ഓഫീസർ ഡോ അമർലാൽ , സീനിയർ അസിസ്റ്റന്റുമാരായ ഡോ. അബിത രാമചന്ദ്രൻ , ഗിരിജ എം.പി, പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി , സ്റ്റാഫ് സെക്രട്ടറി അനിൽ കുമാർ, സ്കൂൾ കൗൺസലർ ഹണി വർഗീസ് അധ്യാപകരായ പൗലോസ് റ്റി, ഷീബ എം.എ, രതീഷ് വിജയൻ , അനൂപ് തങ്കപ്പൻ, ശ്യാം, പബ്ലിക് ഹെൽത്ത് നഴ്സ് ഷീലാമ്മ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ലില്ലിക്കുട്ടി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് കുമാർ എസ്, സ്റ്റാഫ് നഴ്സുമാരായ സുനിത , അനു ജോർജ്, ആശാ വർക്കർ മാരായ മിനി നോബിൾ , നീതു തുടങ്ങിയവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *