തിരുവനന്തപുരം: ഒന്നിനുപിറകെ ഒന്നായി പാട്ടുകളുടെ പൂക്കാലം സൃഷ്ടിച്ച് ഭിന്നശേഷിക്കുട്ടികള്‍ അവതരിപ്പിച്ച സംഗീത വിരുന്ന് കാണികളുടെ മനം കവര്‍ന്നു. ശിശുദിനാഘോഷങ്ങളുടെ ഭാഗമായി ഡിഫറന്റ് ആര്‍ട് സെന്ററില്‍ സംഘടിപ്പിച്ച സിംഗിംഗ് ബേര്‍ഡ്സ് പരിപാടിയിലാണ് ഭിന്നശേഷിക്കുട്ടികളുടെ അത്യുജ്ജ്വല പ്രകടനം അരങ്ങേറിയത്.
മലയാളത്തോടൊപ്പം തമിഴ് ഗാനങ്ങളും അനായാസം ശ്രുതിമധുരമായി ആലപിച്ചുകൊണ്ടാണ് കുട്ടികള്‍ കാണികളുടെ മനം കവര്‍ന്നത്. കുട്ടികളുടെ പ്രകടനം കാണാന്‍ കേരള യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ.വി.പി മഹാദേവന് പിള്ളയും എത്തിയിരുന്നു. അസാധ്യമായതിനെ സാധ്യമാക്കുന്ന ഇന്ദ്രജാലം പോലെ ഭിന്നശേഷിക്കുട്ടികളെ കലാപരിശീലനത്തിലൂടെ മികവുറ്റവരാക്കി മാറ്റുന്ന പ്രവര്‍ത്തനം മാനവികതയുടെ മറ്റൊരിന്ദ്രജാലമാണെന്ന് സന്ദര്‍ശനത്തിനിടെ വി.പി മഹാദേവന് പിള്ള പറഞ്ഞു.

ശിശുദിനാഘോഷങ്ങളുടെ ഭാഗമായി ഗായകരായ ആസ്ന ഷെറിന്, വിവേക് റ്റി.പി എന്നിവരുടെ നേതൃത്വത്തില്‍ സംഗീത വിരുന്നും അരങ്ങേറി. ചടങ്ങില്‍ മാജിക് അക്കാദമി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഡി.എ.സി അഡൈ്വസറി ബോര്‍ഡ് അംഗം ഷൈലാ തോമസ്, മാനേജര്‍ ജിന്‍ ജോസഫ് എന്നിവര്‍ പങ്കെടുത്തു
