തിരുവനന്തപുരം: വെള്ളയമ്പലം ശാസ്തമംഗലം റോഡില്‍ തടികയറ്റിവന്ന ലോറി റോഡിലെ കുഴിയില്‍ താഴ്ന്നു. കെ പി സി സി ആസ്ഥാനത്തിന് മുന്നിലായിരുന്നു അപകടം. കാട്ടാക്കടയില്‍ നിന്ന് റബര്‍ തടിയുമായി കൊല്ലത്തേക്ക് പോകുകയായിരുന്ന ലോറി വാട്ടര്‍ അതോറിറ്റി വെട്ടിയിരുന്ന റോഡിലെ കുഴിയിലാണ് വീണത്. അറ്റകുറ്റ പണിക്കായി വെട്ടിപ്പൊളിച്ച റോഡ് വൈകിട്ടേടെ താത്കാലികമായി മണ്ണിട്ട് മൂടിയിരിക്കുകയായിരുന്നു.
ലോറിയുടെ പിന്‍ചക്രം കുഴിയില്പെട്ടതോടെ വാഹനം ഇടതുവശത്തേക്ക് ചരിഞ്ഞു. പിന്നീട് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് ലോറി മറിയാതിരിക്കാന്‍ കയര്‍ ഇട്ട് കെട്ടി. പിന്നീട് ലോറിയില്‍ നിന്നും തടി മാറ്റിയതിനു ശേഷം റിക്കവറി വാന്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്തുകയായിരുന്നു.

 
                                            