മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഒരു ഷട്ടര്‍ കൂടി തുറന്നു; പുറത്തേക്കൊഴുകുന്ന ജലത്തിന്റെ അളവ് 825 ഘനയടിയായി ഉയരും

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ രണ്ടാം നമ്പര്‍ ഷട്ടര്‍ കൂടി ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഉയര്‍ത്തി. ഇന്ന് അഞ്ചാം ഷട്ടറാണ് ഉയര്‍ത്തിയതെന്ന് മന്ത്രി കെ രാജന്‍ അറിയിച്ചു. ഇതിന്റെ സ്പില്‍വേയിലൂടെ ഒഴുക്കി വിടുന്നത് സെക്കന്‍ഡില്‍ 275 ഘനയടി ജലമാണ്. ഇതോടെ ആകെ ഒഴുക്കിവിടുന്ന വെള്ളം 825 ഘനയടിയായി.

ഡാമിലെ 5,3,4 ഷട്ടറുകള്‍ ആണ് നിലവില്‍ ഉയര്‍ത്തിയിരിക്കുന്നത്. മന്ത്രി കെ രാജന്‍ പ്രദേശത്ത് തന്നെ ക്യാമ്പ് ചെയ്തിരിക്കുകയാണ്. ഡാമിലെമൂന്ന്,നാല് ഷട്ടറുകള്‍ ഇന്ന് രാവിലെ 35 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. രണ്ട് ഷട്ടറുകളില്‍ നിന്നായി സെക്കന്‍ഡില്‍ 534 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

അതേസമയം, 2018 ന് ശേഷം ആദ്യമായാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്നത്. അണക്കെട്ട് തുറക്കുന്നതിന്റെ ഭാഗമായി മുന്‍കരുതല്‍ എന്ന രീതിയില്‍ ആദ്യ ഘട്ടത്തില്‍ 350 കുടുംബങ്ങളിലായി 1079 പേരെ മാറ്റി വീടുകളില്‍ നിന്ന് മാറ്റിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *