ന്യൂഡല്‍ഹി:പ്രധാനമന്ത്രിക്കെതിരേ പരിഹാസവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍.
ദാരിദ്ര്യം, വിശപ്പ്, ഡിജിറ്റല്‍ ഇക്കോണമി,ഇന്ത്യയെ ആഗോള ശക്തിയായി വളര്‍ത്തല്‍ എന്നിവയെ വേരോടെ പിഴുതുകളഞ്ഞതില്‍ അഭിനന്ദനങ്ങള്‍ മോദി ജി. പട്ടിണി സൂചികയില്‍ 2020ല്‍ ഇന്ത്യയ്ക്ക് 94ആം റാങ്ക്, 2021ല്‍ 101ആം റാങ്ക്. ബംഗ്ലാദേശിനും പാകിസ്താനും നേപ്പാളിനും പിന്നില്‍..!’ കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു.
പോഷകാഹാരക്കുറവ്, ശിശുമരണനിരക്ക്, ശരീരശോഷണം, വളര്‍ച്ചാ മുരടിപ്പ് എന്നീ സൂചകങ്ങള്‍ അടിസ്ഥാനമാക്കിയാണ് ആഗോള പട്ടിണിസൂചിക തയ്യാറാക്കുന്നത്. ഇന്ത്യയിലെ സ്ഥിതി ഭയപ്പെടുത്തുന്നതെന്നാണ് ഇവരുടെ വിലയിരുത്തല്‍.
അയല്‍രാജ്യങ്ങളായ പാകിസ്താനും നേപ്പാളുമെല്ലാം പട്ടികയില്‍ ‘ഗുരുതരം’ വിഭാഗത്തിലാണെങ്കിലും റാങ്കിങ്ങില്‍ ഇന്ത്യയെക്കാള്‍ മുന്നിലാണ്.
