തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍ ജയില്‍ മോചിതനായി. കൊഫേപോസ തടവ് അവസാനിച്ചതോടെയാണ് സന്ദീപ് ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത്. പൂജപ്പുര ജയിലിലായിരുന്നു സന്ദീപ് ശിക്ഷ അനുഭവിച്ചത്. സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതികളില്‍ ഒരാളായിരുന്നു സന്ദീപ് നായര്‍.
സ്വര്‍ണക്കടത്ത് കേസില്‍ സന്ദീപിന് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. തുടര്‍ന്ന് ഡോളര്‍ക്കടത്ത് കേസിലും കള്ളപ്പണക്കേസിലും സന്ദീപിന് കോടതി ജാമ്യം നല്‍കി. എന്‍ഐഎ കേസില്‍ സന്ദീപിനെ മാപ്പ് സാക്ഷിയാക്കുകയായിരുന്നു. എന്നാല്‍ കെഫേപോസ നിയമപ്രകാരം ഒരു വര്‍ഷത്തേക്ക് കരുതല്‍ തടങ്കലിന് സന്ദീപിനെ കോടതി ശിക്ഷിച്ചിരുന്നു.
ഇത് അവസാനിച്ച സാഹചര്യത്തിലാണ് സന്ദീപ് ജയില്‍ മോചിതനാകുന്നത്. സന്ദീപ് നായര്‍ ജയില്‍ മോചിതമായി വീട്ടിലേക്ക് പോയി എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. അതേസമയം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്.
