അയ്യൻകാളി പ്രതിഭാ പുരസ്കാരം ഇന്ദ്രൻസിന്

വിഴിഞ്ഞം: അയ്യൻകാളി ഇൻസ്റ്റിട്യൂട്ട് ഓഫ് ഹിസ്റ്റോറിക്കൽ സ്റ്റഡീസിന്റെ പ്രഥമ അയ്യൻകാളി പ്രതിഭാ പുരസ്കാരം നടൻ ഇന്ദ്രൻസിന്. പതിനായിരം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം. അജിത് വെണ്ണിയൂർ, രമേശ് ബാബു, പി വൈ അനിൽകുമാർ എന്നിവരടങ്ങിയ പാനലാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തതെന്ന് വിഴിഞ്ഞം പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു. അയ്യൻകാളി ഇൻസ്റ്റിട്യൂട്ട് ഓഫ് ഹിസ്റ്റോറിക്കൽ സ്റ്റഡീസ് പ്രസിഡന്റ് ഷാബു ഗോപിനാഥ്, സെക്രട്ടറി കെ സി പ്രവീൺ, ട്രഷറർ ടി എ ചന്ദ്രമോഹൻ, ഉപദേശക സമിതി അംഗങ്ങളായ ആർ ജയകുമാർ, കോളിയൂർ സുരേഷ്, ടി രാജേന്ദ്രൻ, പി ആർ മനോജ് കുമാർ, സി മോഹനൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *