കെ.എസ്.ആര്‍.ടി.സി. സ്ലീപ്പര്‍ ബസുകള്‍ പുറത്തിറക്കുന്നു; ആദ്യഘട്ടത്തില്‍ 100 ബസുകള്‍ നിരത്തിലിറക്കും

ആലപ്പുഴ: കെ.എസ്.ആര്‍.ടി.സി. സ്ലീപ്പര്‍ ഉള്‍പ്പെടെ നൂറ്് ആധുനിക ബസുകള്‍ പുറത്തിറക്കുന്നു. കേരളപ്പിറവിദിനത്തില്‍ ആദ്യഘട്ടത്തിലുള്ള ബസുകള്‍ പുറത്തിറക്കാനാണു ശ്രമം.
സ്ലീപ്പര്‍, സെമിസ്ലീപ്പര്‍, എയര്‍ സസ്പെന്‍ഷന്‍ നോണ്‍ എ.സി. തുടങ്ങിയവയിലെ ആധുനിക ബസുകളാണ് എത്തുന്നത്.

എട്ടു സ്ലീപ്പര്‍, 20 സെമി സ്ലീപ്പര്‍, 72 എയര്‍ സസ്പെന്‍ഷന്‍ നോണ്‍ എ.സി. ബസുകളാണു വാങ്ങുന്നത്. ഫെബ്രുവരിയോടെ മുഴുവന്‍ ബസുകളും ഇറക്കാനാകുമെന്നാണു പ്രതീക്ഷ. കേരളത്തിന് സ്ലീപ്പര്‍ ബസുകള്‍ ഇല്ലെന്ന പോരായ്മ ഇതോടെ പരിഹരിക്കപ്പെടും.

വോള്‍വോ ബസുകള്‍ ബോഡിസഹിതം കമ്പനി നിര്‍മിച്ചുനല്‍കും. മികച്ച യാത്രാസൗകര്യത്തോടൊപ്പം മൊബൈല്‍ ചാര്‍ജിങ് പോയിന്റ്, കൂടുതല്‍ ലഗേജ് സ്‌പെയ്‌സ്, വൈഫെ തുടങ്ങിയവും ഈ ബസുകളിലുണ്ടാകും. 44.64 കോടിരൂപയാണ് ഇതിനായി ചെലവഴിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *