കോഴിക്കോട്: കുപ്രസിദ്ധമായ കൂടത്തായി കൊലപാതകക്കേസ് പ്രതി ജോളി ജോസഫില്‍ നിന്ന് വിവാഹമോചനം തേടി ഭര്‍ത്താവ് ഷാജു. കോഴിക്കോട് കുടുംബ കോടതിയിലാണ് വിവാഹമോചന ഹര്‍ജി നല്‍കിയത്.
ക്രൂരമായ ആറ് കൊലപാതകങ്ങള്‍ നടത്തിയ ഭാര്യയോടൊപ്പം കഴിയാന്‍ സാധിക്കില്ലെന്ന് ഷാജു ഹര്‍ജിയില്‍ പറയുന്നു. തന്റെ ആദ്യ ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ ജോളി, കേസില്‍ തന്നെയും കുടുക്കാന്‍ ശ്രമിച്ചതായും അദ്ദേഹം പറയുന്നു.
ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെയും ജോളിയുടെ ആദ്യഭര്‍ത്താവ് റോയിയുടെയും മരണത്തിനു ശേഷം 2017 ലാണ് റോയിയുടെ പിതൃസഹോദര പുത്രനായ ഷാജുവും ജോളിയും പുനര്‍വിവാഹിതരായത്.
