വി ഭവന്‍ എന്ന ഇ കൊമേഴ്‌സ് ആപ്പുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ; ഓണ്‍ലൈന്‍ വിപണി കീഴടക്കുക ലക്ഷ്യം

കൊച്ചി: വി ഭവന്‍ എന്ന ഇ കൊമേഴ്‌സ് ആപ്പുമായി ഓണ്‍ലൈന്‍ വിപണി കീഴടക്കാന്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രംഗത്ത്. സംസ്ഥാനത്തെ ലക്ഷകണക്കിന് കച്ചവട സ്ഥാപനങ്ങളെ ഒരു കുടക്കീഴില്‍ അണിനിരത്തി വി ഭവന്‍ എന്ന ് ആപ്പ് പുറത്തിറക്കുകയാണ് സമിതി. സെപ്റ്റംബര്‍ 15 മുതല്‍ ഉപഭോക്താക്കള്‍ക്ക് ആപ്പിന്റെ സേവനം ഉപയോഗപ്പെടുത്താനാകും.

വി ഭവന്‍ ആപ്പിലൂടെ ഉപഭോക്താവിന് ഇഷ്ടാനുസരണം ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ സാധിക്കും. ഡെലിവറി സംവിധാനം വഴി സാധനങ്ങള്‍ വീട്ടിലെത്തുകയും ചെയ്യും. ഇലക്ട്രോണിക്സ്, ടെക്സ്‌റ്റൈല്‍സ്, സ്റ്റേഷനറി തുടങ്ങിയവയെല്ലാം വ്യാപാരികള്‍ക്ക് ആപ്പ് വഴി വില്‍പ്പന നടത്താം.

സ്വന്തം പരിസരത്തിന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ കഴിയുന്ന രീതിയിലാണ് ആപ്പിന്റെ പ്രവര്‍ത്തനം. 12 ലക്ഷം കച്ചവടക്കാര്‍ സംവിധാനത്തിന്റെ ഭാഗമാകും എന്നാണ് വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ കണക്കുകൂട്ടല്‍.

Leave a Reply

Your email address will not be published. Required fields are marked *