തിരുവനന്തപുരം: വെള്ളക്കരംഎന്ന വാക്ക് കത്തിടപാടുകളില്‍ നിന്നുപേക്ഷിച്ച് ജല അതോറിറ്റി. വെള്ളക്കരം എന്ന വാക്ക് സമൂഹത്തില്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നു ബോധ്യപ്പെട്ടതിനാലാണ് കത്തിടപാടുകളില്‍ നിന്ന് വെള്ളക്കരം ഒഴിവാക്കി വാട്ടര്‍ ചാര്‍ജ് എന്നാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
ജൂലായ് 23ന് നടന്ന ബോര്‍ഡ് മീറ്റിംഗില്‍ ഈ വാക്ക് ഉപയോഗിക്കുന്നതിനെതിരെ അംഗങ്ങള്‍ വിയോജിപ്പ് അറിയിച്ചിരുന്നു.
