കൊല്ലം: കുണ്ടറ പീഡന കേസ് പരാതി ഒതുക്കാന്‍ ഇടപെട്ടെന്ന ആരോപണത്തില്‍ മന്ത്രി എ.കെ.ശശീന്ദ്രന് പോലീസിന്റെ ക്ലീന്‍ചിറ്റ്. വിഷയം നല്ല രീതിയില്‍ പരിഹരിക്കണമെന്നാണ് ശശീന്ദ്രന് നിര്‍ദേശിച്ചതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പരാതി പിന്‍വലിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രിക്കെതിരേ കേസെടുക്കാനാവില്ലെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
യൂത്ത്ലീഗ് നേതാവായ സഹല്‍ നല്കിയ പരാതിയിലാണ് പോലീസ് റിപ്പോര്‍ട്ട്. പരാതിക്കാരിയോട് മന്ത്രി സംസാരിച്ചിട്ടില്ല. അവരുടെ അച്ഛനോട് മാത്രമാണ് സംസാരിച്ചത്. ഇതാണ് ശശീന്ദ്രന് ക്ലീന്‍ ചിറ്റ് നല്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.
