കെടിഎസ് പടന്നയില്‍ അന്തരിച്ചു

കൊച്ചി: ചലച്ചിത്ര നടന്‍ കെടിഎസ് പടന്നയില്‍ അന്തരിച്ചു. 88 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. തൃപ്പൂണിത്തുറയില്‍ വീട്ടില്‍ വാര്‍ധക്യസഹചമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു അദ്ദേഹം.

നാടകത്തില്‍ നിന്നാണ് അദ്ദേഹം സിനിമയിലെത്തിയത്. 140 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട.1956 ല്‍ വിവാഹ ദല്ലാള്‍ എന്ന നാടകത്തിലൂടെയായിരുന്നു അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം.തുടര്‍ന്ന് അമെച്ചര്‍ നാടകങ്ങളില്‍ അഭിനയം തുടര്‍ന്നു. പിന്നീട് പ്രൊഫഷണല്‍ നാടകരംഗത്തേക്ക. 50 വര്‍ഷം നീണ്ട അഭിനയജീവിതം. വൈക്കം മാളവിക, ചങ്ങനാശേരി ഗീഥ, കൊല്ലം, ആറ്റിങ്ങല്‍ പത്മശ്രീ, തുടങ്ങി നാടക സമിതികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

നടനായിട്ടും തൃപ്പുണിത്തുറ കണ്ണംകുളങ്ങരയില്‍ ചെറിയ കട നടത്തിയിരുന്നു. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്‍മണി, അനിയന്‍ബാവ ചേട്ടന്‍ ബാവ എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയ സിനിമകളാണ്.

Leave a Reply

Your email address will not be published. Required fields are marked *