തിരുവനന്തപുരം: സംസ്ഥാന നിയമസഭ സമ്പൂര്‍ണ്ണ ബജറ്റ് സമ്മേളനം ഇന്ന് മുതല്‍ ആരംഭിക്കും. ഫോണ്‍വിളി വിവാദത്തില്‍ കുടുങ്ങിയ ശശീന്ദ്രന്റെ രാജക്കായി പ്രതിപക്ഷം പ്രക്ഷോഭം നടത്തും. വ്യാഴാഴ്ച അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കാനാണ് പ്രതിപക്ഷ തീരുമാനം.
ഇരുപത് ദിവസമാണ് സഭ സമ്മേളിക്കുന്നത്. അതില്‍ നാലു ദിവസം അനൗദ്യേഗികാംഗങ്ങളുടെ കാര്യത്തിനായി നീക്കിവച്ചിട്ടുണ്ട്. സ്വകാര്യ ബില്ലുകളും, പ്രമേയങ്ങളും അന്ന് പരിഗണിക്കും. നിയമസഭ കയ്യാങ്കളികേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ച സര്‍ക്കാരിനു ലഭിച്ച തിരിച്ചടിയും പ്രതിപക്ഷം ഉന്നയിക്കും.
മരംമുറി, കോവിഡ് മരണക്കണക്കിലെ ക്രമക്കേട്, ട്രാന്‍സ് ജെന്‍ഡര്‍ അനന്യ ആത്മഹത്യ ചെയ്ത സംഭവം എന്നിവയെല്ലാം സഭയില്‍ ഉന്നയിക്കാന്‍ സാധ്യതയുണ്ട്.
