കോഴിക്കോട് : 18 കോടിയുടെ മരുന്നിന് കാത്തിരിക്കാതെ ഇമ്രാന് വിടചൊല്ലി. സ്പൈനല്‍ മസ്കുലര്‍ അട്രോഫി ബാധിച്ച് ചികിത്സയില്‍ ആയിരുന്ന ഇമ്രാന് കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം.
പെരിന്തല്‍മണ്ണ വലമ്പൂരിലെ ആരിഫ് റമീസ തസ്നി ദമ്പതികളുടെ മകനാണ് ഇമ്രാന്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വന്റിലേറ്ററിലായിരുന്നു ഇമ്രാന്. പ്രസവിച്ച് 17 ദിവസമായപ്പോഴാണ് കുഞ്ഞിനി രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്.പിന്നീട് പെരിന്തല്‍മണ്ണ മൗലാന ആസുപത്രി, കോഴിക്കോട് മിംസ് എന്നിവിടങ്ങളിലെ ചികിത്സയ്ക്ക് ശേഷമാണ് മെഡിക്കല്‍ കോളേജിലെത്തിയത്.
ഇമ്രാന് വേണ്ടി ഇതിനോടകം സമാഹരിച്ചത് 16 കോടിയോളം രൂപയോളം ആയിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന് നിലനിര്‍ത്തിയിരുന്നത്. കഴിഞ്ഞ നാല് മാസമായി കോഴിക്കോട് ചികിത്സയിലായിരുന്നു ഹൃദയസ്തംഭനമാണ് മരണകാരണം.
