ഇടുക്കി: വണ്ടിപ്പെരിയാര്‍ കൊലക്കേസ് പ്രതി അര്ജ്ജുനതിരെ ജനരോഷം ശക്തം. തെളിവെടുപ്പിനെത്തിച്ച പ്രതിയെ നാട്ടുകാര്‍ കൈവച്ചു. ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസില്‍ തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് പ്രതിയെ നാട്ടുകാര്‍ കയ്യേറ്റം ചെയ്തത്. പ്രതിയെ കണ്ടതോടെ നാട്ടുകാര്‍ ഉച്ചത്തില്‍ തെറി വിളിക്കുകയും ഇവരില്‍ ഒരാള്‍ അര്‍ജുന്റെ കരണത്തടിയ്ക്കുകയും ചെയ്യുകയായിരുന്നു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടില്‍ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴായിരുന്നു സംഭവം. ഇതോടെ പോലീസ് ഇടപെട്ട് പ്രതിയെ വീട്ടിനുള്ളിലേക്ക് കൊണ്ടുപോയി.
രണ്ടാം തവണയാണ് പ്രതിയെ പെണ്‍കുട്ടിയുടെ വീട്ടിലേക്കെത്തിച്ച് തെളിവെടുപ്പ് നടത്തുന്നത്. നേരത്തെയും പ്രതിയെ സ്ഥലത്തെത്തിച്ചപ്പോള്‍ നാട്ടുകാര്‍ അക്രമാസക്തരായിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് പ്രതിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കനത്ത പോലീസ് അകമ്പടിയിലാണ് പ്രതിയെ എത്തിച്ചത്. എന്നാല്‍ പ്രതിയെ കണ്ടതോടെ നാട്ടുകാര്‍ പോലീസ് സുരക്ഷാ വലയം ഭേദിച്ച് പ്രതിയെ മര്‍ദ്ദിക്കുകയായിരുന്നു.
