തിരുവനന്തപുരം: തിരുവനന്തപുരത്ത് താമസിക്കുന്ന കല്ലറയിലും മിതൃമ്മലയിലുമുള്ളവരുടെ കൂട്ടായ്മയായ മിതൃമ്മലര്‍ ഓണ്‍ലൈന്‍ പഠനത്തിനായി 13 സ്മാര്‍ട്ട് ഫോണുകള്‍ സംഭാവന ചെയ്തു. മിതൃമ്മല ഗേള്‍സ് ഹൈസ്‌കൂള്‍, മിതൃമ്മല ബോയ്സ് ഹൈസ്‌കൂള്‍, കല്ലറ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്മാര്‍ട്ട് ഫോണുകള്‍ നല്‍കിയത്. ഫോണുകള്‍ സ്‌കൂള്‍ പി.ടി.എ ഭാരവാഹികള്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ മിതൃമ്മലര്‍ ഭാരവാഹികളായ കെ.എസ് സുനില്‍, എം.രാജശേഖരന്‍ നായര്‍, പ്രസാദ ചന്ദ്രന്‍, മനോജ് രഘുനാഥന്‍, എം.രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.
