കണ്ണൂര്‍: രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയുടെ ഭാര്യയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. അര്‍ജുന്റെ സുഹൃത്തുക്കളെ കുറിച്ചും മൊബൈല്‍ ഫോണിനെക്കുറിച്ചും അറിയാനാണ് ചോദ്യം ചെയ്യല്‍. അര്‍ജുന്റെ ഭാര്യ അമലയോട് ഇന്ന് രാവിലെ കൊച്ചിയിലെ ഓഫീസില്‍ എത്താനാവശ്യപ്പെട്ടാണ് കസ്റ്റംസ് നോട്ടീസ് നല്‍കിയിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ പുഴയില്‍ എറിഞ്ഞു എന്ന അര്‍ജുന്റെ മൊഴി കസ്റ്റംസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല. മൊബൈല്‍ സുരക്ഷിതമായി എവിടെയോ സൂക്ഷിച്ചിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ നിഗമനം. ഇതിന്റെ വിശദാംശങ്ങള്‍ അറിയാനാണ് അര്‍ജുന്റെ ഭാര്യയെ ചോദ്യം ചെയ്യുന്നത്.
