തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യുന്നത് സുതാര്യമായാണന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ലോകാരോഗ്യ സംഘടനയുടെയും ഐസിഎംആറിന്റെയും മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിലവില്‍ കൊവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതാത് ആശുപത്രികളിലെ ഡോക്ടമാരാണ് മരണകാരണം നിശ്ചയിക്കുന്നത്. ഇത് 24 മണിക്കൂറിനുള്ളില്‍ ഓണ്‍ലൈനായി പ്രസിദ്ധപ്പെടുക്കുകയും ചെയ്യുന്നുണ്ട്.
ചിലയിടങ്ങില്‍ ഇതു സംബന്ധിച്ച് അപാകതയുണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിക്കും. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇതുസംബന്ധിച്ച് പുതിയ ഗൈഡ് ലൈനുകള്‍ ഇറക്കിയാല്‍ അത് നടപ്പാക്കാവുന്നതാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. കൊവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ അപാകതയുണ്ടെന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണ് വീണാ ജോര്‍ജിന്റെ പ്രതികരണം
