പിണവൂർകുടി ട്രൈബൽ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഇനി വി.എച്ച്.എസ് ഇ യുടെ കൈത്താങ്ങ്

കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർകുടി ട്രൈബൽ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങളും സ്കൂൾ ബാഗുകളും ലഭ്യമാക്കി വി.എച്ച്.എസ്.ഇ വിഭാഗത്തിലെ ഇംഗ്ലീഷ് അധ്യാപക കൂട്ടായ്മയായ “ടീമും” വി.എച്ച്.എസ്.ഇ നാഷണൽ സർവീസ് സ്‌കീമിലെ എറണാകുളം ജില്ലാ സെല്ലിലെ എൻ.എസ്.എസ് യൂണിറ്റുകളും. 

ആദിവാസി വിഭാഗത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന വനവാസി വികാസ കേന്ദ്രം എന്ന സന്നദ്ധ സംഘടന മുഖേനെ  സ്കൂൾ അധികൃതരിലൂടെ ഊരിലെ കുട്ടികളുടെ പഠനാവശ്യങ്ങൾ ആവശ്യമുണ്ടെന്ന് അറിഞ്ഞു. ബാഗുകളടങ്ങുന്ന ഒരു ലക്ഷത്തോളം വില വരുന്ന പഠനോപകരണങ്ങൾ പിണവൂർകുടി ട്രൈബൽ സ്കൂളിലെ 120 കുട്ടികൾക്കാണ് എതിച്ചത്.1500 നോട്ട്ബുക്കുകൾ , പേന പെൻസിൽ സ്കൂൾ ബാഗുകൾ എന്നിവയാണ് വി.എച്ച്.എസ്.ഇ “ടീം” അഡ്മിനിസ്ട്രേറ്റർ അരുൺ പി.എസ് ൻ്റെയും വി.എച്ച്.എസ് ‘ഇ എൻ.എസ്.എസ്  സെൽ എറണാകുളം ജില്ലാ കോ ഓർഡിനേറ്റർ ഷിനിലാലിന്റെയും നേതൃത്വത്തിൽ സമാഹരിച്ചത് .നാഷണൽ സർവീസ് സ്കീം പി .എ സി മെമ്പറും പാലാ വി.എച്ച്.എസ്.ഇ അധ്യാപികയുമായ ഐഷാ ഇസ്മയിൽ, പ്രവാസികളായ പ്രജീഷ് പി കുമാർ , സൂര്യ ചാക്കോ എന്നിവരും ഈ ഉദ്യമത്തിൽ പങ്കു ചേർന്നു . 

കാക്കനാട് നിറ്റാ ജലാറ്റിൻ കമ്പനി എച്ച്.ആർ  മാനേജർ ആയ ശ്രീജിത് ചെങ്ങഴശ്ശേരി വനവാസി വികാസ കേന്ദ്രം പ്രവർത്തകരായ സുബ്രമണ്യൻ , ജയൻ വടാട്ടുപാറ , അരുൺ രാജ്‌ എന്നിവർ ചേർന്ന് സ്കൂളിലെത്തിച്ച പഠനോപകരണങ്ങൾ സ്കൂൾ അധ്യാപകരായ സിജു എലിയാസ് , ശൈലജ , എന്നിവർ ചേർന്ന് ഏറ്റുവാങ്ങി

Leave a Reply

Your email address will not be published. Required fields are marked *