കേരള സര്‍ക്കാര്‍ 100 ദിന പരിപാടി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നതും തൊഴിലവസരം വര്‍ധിപ്പിക്കുന്നതും ലക്ഷ്യമിട്ടുള്ള നൂറുദിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഇന്നുമുതല്‍ സെപ്റ്റംബര്‍ 19വരെ സര്‍ക്കാര്‍ നൂറുദിന പരിപാടി നടപ്പാക്കും. ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യസുരക്ഷാ നേട്ടങ്ങള്‍ മുന്നോട്ടുകൊണ്ടുപോകും. വിജ്ഞാനാധിഷ്ഠിത സമ്പദ്ഘടനയുടെ സൃഷ്ടി സാധ്യമാക്കും. കെ-ഡിസ്‌കിന്റെ ആഭിമുഖ്യത്തില്‍ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കാന്‍ സമഗ്രപദ്ധതി രൂപീകരിക്കും.
നൂറു ദിവസത്തിനകം വിവിധ വകുപ്പുകള്‍ വഴി 77,350 തൊഴിലവസരങ്ങള്‍ ഒരുക്കും, തദ്ദേശ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ ആയിരത്തില്‍ അഞ്ചുപേര്‍ക്ക് തൊഴില്‍ ഉറപ്പാക്കും .
1,519 കോടിയുടെ പദ്ധതികള്‍ പിഡബ്ല്യുഡി വഴി നടപ്പാക്കും, നൂറു ദിവസത്തിനകം 945 കോടി രൂപയുടെ റോഡ് പദ്ധതികള്‍ പൂര്‍ത്തിയാക്കും.
നൂറുദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും, നവീകരിച്ച 90 സ്‌കൂള്‍ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്യും.
കശുവണ്ടി മേഖലയില്‍ നൂറു ദിവസം തൊഴില്‍ ഉറപ്പാക്കും, കൃഷി വകുപ്പ് 25,000 ഹെക്ടറില്‍ ജൈവ കൃഷി നടപ്പാക്കും, 12,000 പട്ടയങ്ങള്‍ വിതരണം ചെയ്യും, ഭൂനികുതി അടയ്ക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ നടപ്പാക്കും.
ലൈഫ് മിഷന്‍ പദ്ധതിയില്‍ നൂറു ദിവസത്തിനകം പതിനായിരം വീടുകള്‍ പൂര്‍ത്തിയാക്കും, മടങ്ങിയെത്തിയ പ്രവാസികള്‍ക്കായി നൂറുകോടിയുടെ വായ്പാ പദ്ധതി.
കണ്ണൂര്‍ ( പരിയാരം ) മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കും. നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ ലഭ്യമാക്കാന്‍ പലിശ രഹിത വായ്പ.
250 പഞ്ചായത്തുകളില്‍ സുഭിക്ഷ കേരളം പദ്ധതിയിലൂടെ മത്സ്യകൃഷി നടപ്പാക്കും, 2254 അംഗന്‍വാടികള്‍ വൈദ്യുതികരിക്കും, കൊച്ചിയില്‍ ഇന്റര്‍ഗ്രേറ്റഡ് സ്റ്റര്‍ട്ടപ്പ് ഹബ് സ്ഥാപിക്കും.
സംഭരണ, സംസ്‌കരണ, വിപണന സാധ്യത ഉറപ്പാക്കി കുട്ടനാട്ടില്‍ രണ്ടു പുതിയ റൈസ് മില്ലുകള്‍ തുടങ്ങും

Leave a Reply

Your email address will not be published. Required fields are marked *