കെപിസിസി പ്രസിഡന്റായി കെ സുധാകരനെ തിരഞ്ഞെടുത്തു. ഹൈക്കമാന്‍ഡ് പ്രതിനിധി താരിഖ് അന്‍വര്‍ മറ്റു നേതാക്കളുമായി ചര്‍ച്ച നടത്തിയാണ് തീരുമാനിച്ചത്. മറ്റുപേരുകളൊന്നും പരിഗണനയിലില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക സ്ഥിതീകരണമുടനുണ്ടാകും.
എംഎല്‍എമാരുടെയും എംപിമാരുടെയും അഭിപ്രായം താരിഖ് അന്‍വര്‍ തേടിയിരുന്നു. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി എന്നീ മുതിര്‍ന്ന നേതാക്കന്മാരുടെ പേരുകളൊന്നും അധ്യക്ഷസ്ഥാനത്തേക്കു പരാമര്‍ശിച്ചു കണ്ടിരുന്നില്ല. ഏതു അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നത് ഇതുവരെയും വ്യക്തമായിട്ടില്ല.
