തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ അന്വേഷണം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ മകനിലേക്കും. കേസിലെ മുഖ്യപ്രതിയായ ധര്‍മ്മരാജനും സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണനും പല തവണ ഫോണില്‍ ബന്ധപ്പെട്ടെന്നും കോന്നിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയെന്നുമാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം ഹരികൃഷ്ണന്റെ മൊഴിയെടുക്കും.
ഇന്നലെ തൃശൂരില്‍ നടന്ന മൊഴിയെടുപ്പില്‍ ധര്‍മ്മരാജനെ അറിയാമെന്ന് സുരേന്ദ്രന്റെ ഡ്രൈവറും സെക്രട്ടറിയും അന്വേഷണസംഘത്തോട് പറഞ്ഞു. ധര്‍മരാജനെ ചില പ്രചാരണ സാമഗ്രികള്‍ ഏല്‍പിച്ചിരുന്നുവെന്നും പലതവണ ഫോണില്‍ വിളിച്ചിരുന്നെന്നുമാണ് സെക്രട്ടറിയുടെയും ഡ്രൈവറുടെയും മൊഴി.

 
                                            