മലപ്പുറം : മലപ്പുറം കോട്ടമ്മല്‍ ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ മഹോത്സവം നടത്തി.ക്ഷേത്രം തന്ത്രി പോര്‍ക്കളം വടക്കേടത്ത് മന ബ്രഹ്മശ്രീ നാരായണന് നമ്പൂതിരിയുടെ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്.
പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ചു നടത്തിയ സമൂഹസദ്യയില്‍ മലപ്പുറം എം എ്ല്‍ എ ഉബൈദുള്ള അടക്കം ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു. ക്ഷേത്രം ഭരണ സമിതി പ്രസിഡന്റ് ശിവരാമന് പാലേങ്ങര, സെക്രട്ടറി രാമകൃഷ്ണന് വെളുത്തടത്തു തൊടി , കമ്മിറ്റി ഭാരവാഹികളായ സുബ്രഹ്മണ്യന് ചുങ്കപ്പള്ളി, പ്രദീപ് രാധാകൃഷ്ണന് കാവുങ്ങല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.

 
                                            