നിലനിൽപ്പ് മുഖ്യംതെറ്റ് ഏറ്റുപറഞ്ഞ് നിതാഷ് കുമാർ

രാഷ്ട്രീയത്തിൽ നിക്കക്കളിയില്ലാതെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. അധികാരം മോഹിച്ച് കൂടെകൂടിയയും മറുകണ്ടം ചാടിയും ലാഭം കൊയ്തിരുന്ന നിതീഷ്കുമാർ ഒടുവിൽ ചെന്നെത്തിയത്, ബിജെപിയിലാണ്. എന്നാൽ അഭയം കൊടുത്ത ബിജെപിയെയും വെട്ടിലാക്കിയത് രണ്ട്തവണാണണ്. ഒടുവിലിപ്പോൾ ഖേദപ്രകടനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് നിതീഷ് കുമാർ.

ബി ജെ പിയുടെ നേതൃത്വത്തിലുള്ള എൻ ഡി എ സഖ്യം വീണ്ടും വിടില്ലെന്ന് അദ്ദേഹം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഉറപ്പ് നൽകി. താൻ അബദ്ധത്തിൽ അങ്ങനെ ചെയ്തുവെന്നും നിതീഷ് പറഞ്ഞു. ” ഞാൻ രണ്ട് തവണ തെറ്റ് ചെയ്തു. പക്ഷേ അത് ഇനിയൊരിക്കലും സംഭവിക്കാൻ പോകുന്നില്ല ” നിയമസഭ തിഞ്ഞെടുപ്പ് അടുത്തിരിക്കെ പട്നയിൽ നടന്ന ഒരു ചടങ്ങിലാണ് നിതീഷ് കുമാർ ഇക്കാര്യം പറഞ്ഞത്. അമിത് ഷാ ശനിയാഴ്ച രാത്രി പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തു. ബിഹാറിലെ ബി ജെ പിയുടെ വിജയം സംസ്ഥാനത്തിന് പുറത്ത് കാര്യമായ സ്വാധീനം ചെലുത്തുമെന്ന് പറഞ്ഞു. “ഈ വിശാലമായ ഓഡിറ്റോറിയം ശേഷിക്കപ്പുറം നിറഞ്ഞിരിക്കുന്നു.” സമ്മേളനത്തെ അഭിസംബോധന ചെയ്ത് കൊണ്ട് വേദിയിലെ വലിയ ജനപങ്കാളിത്തത്തെക്കുറിച്ച് നിതീഷ് കുമാർ പറഞ്ഞു. തന്നെ ബീഹാർ മുഖ്യമന്ത്രിയാക്കിയത് മുൻ‌ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് ആണെന്നും അ​ദ്ദേഹം പറഞ്ഞു.

” ആരാണ് എന്നെ മുഖ്യമന്ത്രിയാക്കിയത്, ആദരണീയനായ അടൽ ബിഹാരി വാജ്പേയ് ആണ്. നമ്മൾ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്, ” അദ്ദേഹം പറഞ്ഞു. മുൻ സർക്കാരുകൾക്കെതിരെ നിതീഷ് കുമാർ വിമർശനം ഉന്നയിച്ചു. പ്രത്യേകിച്ച് ആർ ജെ ഡി – കോൺ​ഗ്രസ് സഖ്യത്തിനെതിരെ നിതീഷ് വിമർശനം ഉന്നയിച്ചു.

” മുമ്പ് അധികാരത്തിലിരുന്നവർ എന്താണ് ചെയ്തത്, അവർക്ക് മുസ്ലിങ്ങളിൽ നിന്ന് വോട്ട് ലഭിക്കാറുണ്ടായിരുന്നു, പക്ഷേ സമുദായങ്ങൾ തമ്മിലുള്ള സംഘർഷക്കിന് ഒരിക്കലും തടയിടാൻ കഴിഞ്ഞില്ല. 2005 ൽ തന്റെ സർക്കാർ അധികാരമേൽക്കുന്നതിന് മുമ്പ് ബീഹാറിന് ശരിയായ ആരോ​​ഗ്യ പരിരക്ഷയും നല്ല വിദ്യാഭ്യാസ സൗകര്യങ്ങളും ഇല്ലായിരുന്നുവെന്നും അതിന് ശേഷം മെച്ചപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

1990 കളുടെ പകുതി മുതൽ നിതീഷ് കുമാർ ബി ജെ പി സഖ്യകക്ഷിയായിരുന്നു. എന്നാൽ 2014 ൽ സഖ്യം അവസാനിപ്പിച്ചു. 2017 ൽ എൻ ഡി യിലേക്ക് മടങ്ങി. തുടർന്ന് 2022 ൽ വീണ്ടും പ്രതിപക്ഷമായ ഇന്ത്യാ ബ്ലോക്കുമായി യോജിച്ചു. എന്നിരുന്നാലും 2024 ലെ ലോക് സഭാ തിര‍ഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹം ബി ജെ പി യുടെ നേത‍ൃത്വത്തിലുള്ള എൻ ഡി എയിൽ വീണ്ടും ചേർന്നു.

Leave a Reply

Your email address will not be published. Required fields are marked *