തൃശൂർ, കോൺഗ്രസിനൊഴികെ ബാക്കി ഇരുമുന്നണികൾക്കും ഒരുപാട് പ്രതീക്ഷ നൽകുന്ന മണ്ഡലമാണ്. 2021 ലെ നിയമ സഭ തെരഞ്ഞെടുപ്പിൽ മണ്ഡലം നിഷ്പ്രയാസം സിപിഐ യോട് ചേർന്നു എങ്കിലും ഇത്തവണ ബിജെപിക്ക് ഏറെ പ്രതീക്ഷയുണ്ട്. തൃശ്ശൂർ ലോക്സഭ മണ്ഡലത്തിൽ നേടിയെടുത്ത വിജയം ആ ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട്. മാത്രമല്ല, ലോക്സഭ തെരെഞ്ഞെടുപ്പൊടുകൂടി കോൺഗ്രസിനെതിരെ ജനവികാരം എതിരായി എന്ന തോന്നൽ ബിജെപി ക്കുണ്ട്. മാത്രമല്ല തെരഞ്ഞെടുപ്പിൽ ഇടത് വോട്ട് നേടാനായി എന്ന ധാരണയും ശക്തമാണ്. കരുവന്നൂർ തട്ടിപ്പ്, ഇടത്മുന്നണിക്കുമുന്നിൽ ഉയർന്നു നിൽക്കുമ്പോൾ, 2026 സുഖമായി വിജയിച്ച് കയറും എന്ന് തന്നെയാണ് പ്രതീക്ഷ.
എന്നാൽ ആ ആ പ്രതീക്ഷ നിറവേറ്റുന്ന ഒരു സ്ഥാനാർത്ഥിയാനെ കളത്തിൽ ഇറക്കേണ്ടതും അനിവാര്യം തന്നെയാണ്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയെ മത്സരിച്ച പത്മജ വേണുഗോപാൽ ഒരുപക്ഷേ ബിജെപിയുടെ സ്ഥാനാർത്ഥിയായി കളത്തിലിറങ്ങാൻ സാധ്യതയുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐയുടെ സ്ഥാനാർത്ഥി മത്സരിച്ചത് പി ബാലചന്ദ്രനാണ്. 44,263 വോട്ടുകൾ സ്വന്തമാക്കിക്കൊണ്ട് സിപിഐ തന്നെയായിരുന്നു ഭരണം പിടിച്ചതും. കോൺഗ്രസിന്റെ സ്ഥാനാർത്ഥിയെ മത്സരിച്ചത് പത്മജാ വേണുഗോപാലാണ്. 43,317 വോട്ടുകളാണ് പത്മജക്ക് നേടാനായത്. മൂന്നാം സ്ഥാനത്തെത്തിയ ബിജെപിയുടെ സ്ഥാനാർത്ഥി സുരേഷ് ഗോപിയായിരുന്നു. 40,457 വോട്ടുകളാണ് ബിജെപി ക്ക് ലഭിച്ചത്. പത്മചക്ക് വിജയിക്കാൻ ആകാതിരുന്നതിനുള്ള പ്രധാന കാരണം പാളയത്തിലെ പടയായിരുന്നു എന്ന് അന്ന് തന്നെ വിമർശനം ഉയർന്നിരുന്നു. തൃശ്ശൂരിലെ കോൺഗ്രസുകാർക്കിടയിൽ ഐക്യമില്ല എന്നും പത്മജാ കാലങ്ങളായി ആവർത്തിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിന്റെ സമയത്താണ് പത്മജാ ഗോപാൽ ബിജെപി അംഗത്വം സ്വീകരിക്കുന്നത്. ശേഷം കെ മുരളീധരൻ തൃശ്ശൂരിലെ സ്ഥാനാർത്ഥിയായി എത്തുമ്പോഴും പത്മജ ആവർത്തിച്ചു പറഞ്ഞ ഒരു കാര്യം തൃശ്ശൂരിലെ കോൺസെൻ ഇടയിലെ പടല പിണക്കം തന്നെയാണ്. സ്വാഭാവികമായും 20026 ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് എത്തുമ്പോൾ കോൺഗ്രസിനകത്ത് പ്രശ്നങ്ങൾ നിലനിൽക്കുകയും അതേസമയം ബിജെപി ശക്തമായ ലക്ഷ്യത്തോടെ മുന്നേറുകയും ചെയ്താൽ, ഇടതു മുന്നണിക്കെതിരെ ഇതേ ഭരണവിരുദ്ധ വികാരം ശക്തമാവുകയും ചെയ്താൽ ബിജെപിക്കാ പ്രതീക്ഷ ഉണ്ട് എന്ന് തന്നെ പറയാം.
ബിജെപിയെ സംബന്ധിച്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ പത്മജയെ കളത്തിൽ ഇറക്കുന്നതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. ലോക്സഭാ സ്ഥാനാർത്ഥിയായി വിജയിച്ച സുരേഷ് ഗോപിയും നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഉയർന്നുവരുന്ന പത്മജയം തന്നെയാണ് ബിജെപിയുടെ ലക്ഷ്യം. കെ കരുണാകരന് തൃശൂർകാർക്കിടയിലുള്ള സ്വാധീനം. കോൺഗ്രസിനെ ഇടയിലുള്ള പോർവിളികൾ. ബിജെപിയുടെ നാരീ ശക്തി ക്യാബൈൻ, എല്ലാ തെരഞ്ഞെടുപ്പ് കാലത്തും പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിക്കുന്ന സ്ഥലം എന്നിങ്ങനെ നിരവധി ലക്ഷ്യങ്ങളും സാഹചര്യങ്ങളും ബിജെപിക്ക് അനുകൂലം തന്നെയാണ്. ഇത്തരമൊരു രാഷ്ട്രീയ സാഹചര്യത്തിൽ കളത്തിൽ അടക്കാൻ സാധിക്കുന്ന ഏറ്റവും നല്ല പടയാളി പത്മജാ വേണു ഗോപാൽ തന്നെയായിരിക്കും. മാത്രമല്ല കോൺഗ്രസിൽ ബിജെപിയിലേക്ക് ചേക്കേറിയ ശേഷം രാജാവിനെക്കാൾ വലിയ രാജഭക്തിയാണ് പത്മജ പ്രകടിപ്പിക്കുന്നതും. പത്മജ കളത്തിലിറങ്ങിയാൽ കോൺഗ്രസിനെതിരെ പ്രയോഗിക്കാവുന്ന ശക്തമായ ആയുധമായത് മാറുകയും ചെയ്യും.

 
                                            