രാജ്യത്തെ ഏറ്റവും ധനികരായ രാഷ്ട്രീയ നേതാക്കളുടെ പട്ടിക പുറത്ത് വിട്ടിരിക്കുകയാണ് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്
അഥവാ എഡിആർ. പട്ടിക പ്രകാരം രാജ്യത്തെ ഏറ്റവും ധനികനായ നേതാവ് ബിജെപി എംഎൽഎയായ പരാഗ് ഷാ ആണ്. റിപ്പോർട്ട് പ്രകാരം മുംബൈയിലെ ഘാട്കോപ്പർ ഈസ്റ്റ് മണ്ഡലത്തിൽ നിന്നുള്ള എം എൽ എയായ പരാഗ് ഷായ്ക്ക് ഏകദേശം 3400 കോടി രൂപയുടെ ആസ്തിയാണുള്ളത്. എന്നാൽ കേരളത്തിലെ ധനികനായ നേതാവ് യുഡിഎഫിൽ നിന്നുമാണ് എന്നതാണ് മറഅറൊരു വിവരം.
സ്വത്തിന്റെ കാര്യത്തിൽ രണ്ടാമത് നിൽക്കുന്നത് കർണാടക പി സി സി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാറാണ്. കനകപുര മണ്ഡലത്തിൽ നിന്നുള്ള എം എൽ എയായ ഡി കെ ശിവകുമാറിന്റെ ആസ്തി 1413 കോടിയാണ്. വീണ്ടും തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന് മുമ്പ് എം എൽ എമാർ സമർപ്പിച്ച സത്യവാങ്മൂലങ്ങളുടെ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് എ ഡി ആർ ഇത്തരമൊരു റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
28 സംസ്ഥാന നിയമസഭകളിലെയും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 4092 എം എൽ എമാരുടേയും സത്യവാങ്മൂലങ്ങളാണ പഠനത്തിന് വിധേയമാക്കിയത്. ഇതിൽ 24 എം എൽ എമാരുടെ സത്യവാങ്മൂലങ്ങൾ വായിക്കാൻ കഴിയാത്തതാണ്. ഏഴ് നിയമസഭാ സീറ്റുകൾ ഒഴിഞ്ഞ് കിടക്കുന്നു. എ ഡി ആറിന്റെ വിശകലനം അനുസരിച്ച് പശ്ചിമ ബംഗാളിലെ ഇൻഡസിൽ നിന്നുള്ള ബി ജെ പി എം എൽ എ നിർമ്മൽ കുമാർ ധാരയാണ് സമ്പത്തിന്റെ കാര്യത്തിൽ ഏറ്റവും പിന്നിൽ. തനിക്ക് 1700 രൂപയുടെ സ്വത്ത് മാത്രമാണുള്ളതെന്നാണ് നിർമ്മൽ കുമാർ ധാര സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.
മുന്നിലുള്ളവർ എൻ ചന്ദ്രബാബു നായിഡു – ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി: 931 കോടി രൂപ, വൈ എസ് ജഗൻ മോഹൻ റെഡ്ഡി – മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി: 757 കോടി രൂപ, കെ എച്ച് പുട്ടസ്വാമി ഗൗഡ – സ്വതന്ത്ര എം എൽ എ, കർണാടക: 1267 കോടി രൂപ. പ്രിയകൃഷ്ണ, കോൺഗ്രസ് എം എൽ എ – കർണാടക: 1 156 കോടി രൂപ, പി നാരായണ, ടി ഡി പി എം എൽ എ – ആന്ധ്രാപ്രദേശ്: 824 കോടി രൂപ, വി പ്രശാന്തി റെഡ്ഡി, ടി ഡി പി എം എൽ എ, ആന്ധ്രാപ്രദേശ്: 716 കോടി രൂപ തുടങ്ങിയവരാണ് സ്വത്തിന്റെ കാര്യത്തിൽ മുന്നിട്ട് നിൽക്കുന്ന മറ്റ് ജനപ്രതിനിധികൾ.
കേരളത്തിൽ എ ഡി ആർ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ സ്വത്തുള്ളത് നിലമ്പൂർ മുൻ എം എൽ എയായ പിവി അൻവറിനാണ്. 64.14 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. സ്വത്തിന്റെ കാര്യത്തിൽ കേരളത്തിലെ രണ്ടാമനായ മാത്യു കുഴൽനാടൻ ദേശീയതലത്തിൽ 379-ാമതാണ്. 34.77 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. സംസ്ഥാനങ്ങളിൽ ഏറ്റവും സമ്പന്നരായ 10 എം എൽ എമാരുടെ പട്ടികയിൽ നാല് എം എൽ എമാരും ആന്ധ്രാപ്രദേശിൽ നിന്നുള്ളവരാണ്. ഐടി വകുപ്പ് മന്ത്രി നര ലോകേഷ്, ഹിന്ദുപൂർ എം എൽ എ എൻ. ബാലകൃഷ്ണ എന്നിവരുൾപ്പെടെ ഏഴ് എം എൽ എമാർ സംസ്ഥാനത്തെ ഏറ്റവും സമ്പന്നരായ 20 എം എൽ എമാരിൽ ഉൾപ്പെടുന്നു. എം എൽ എമാരുടെ ആകെ ആസ്തി പരിശോധിക്കുകയാണെങ്കിൽ കർണാടക എം എൽ എമാരുടെ ആകെ ആസ്തി 14179 കോടി രൂപയുടേതാണ്. മഹാരാഷ്ട്രയിൽ നിന്നുള്ള എം എൽ എമാരുടെ ആസ്തി 12424 കോടി രൂപയും. ആന്ധ്രാപ്രദേശിൽ നിന്നുള്ള എം എൽ എമാരുടെ 174 അംഗങ്ങൾ ആസ്തി 11323 കോടി രൂപയുടേതുമാണ്.
കുറവ് ത്രിപുരയിൽ ഏറ്റവും കുറഞ്ഞ വരുമാനമുള്ള എം എൽ എമാരുള്ള സംസ്ഥാനം ത്രിപുരയാണ്. ത്രിപുരയിലെ 60 എം എൽ എമാരുടെ ആകെ ആസ്തി 90 കോടി രൂപയാണ്. മണിപ്പൂരിലെ എം എൽ എമാർക്ക് 59 അംഗങ്ങൾ 222 കോടി രൂപയുടേയും പുതുച്ചേരി എം എൽ എമാർക്ക് – 297 കോടി രൂപയുടേയും ആസ്തിയുണ്ട്. ആന്ധ്രാപ്രദേശ് – 65.07 കോടി രൂപ, കർണാടക – 63.58 കോടി രൂപ, മഹാരാഷ്ട്ര – 43.44 കോടി രൂപ എന്നിങ്ങനെയാണ് എം എൽ എമാരുടെ ശരാശരി വരുമാനം ഉയർന്ന് നിൽക്കുന്ന സംസ്ഥാനങ്ങൾ. ത്രിപുര – 1.51 കോടി രൂപ, പശ്ചിമ ബംഗാൾ – 2.80 കോടി രൂപ, കേരളം – 3.13 കോടി രൂപ തുടങ്ങയ സംസ്ഥാനങ്ങളിലാണ് എം എൽ എമാരുടെ ശരാശരി വരുമാനം ഏറ്റവും കുറഞ്ഞ് നിൽക്കുന്നത്. ആകെ ആസ്തി 4092 സിറ്റിംഗ് എം എൽ എമാരുടെ ആകെ ആസ്തി 73348 കോടി രൂപയായി ഉയർന്നിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. 2023-24 ലെ നാഗാലാൻഡ് 23086 കോടി രൂപ, ത്രിപുര 26892 കോടി രൂപ, മേഘാലയ 22022 കോടി രൂപ എന്നീ സംസ്ഥാനങ്ങളുടെ മൊത്തം വാർഷിക ബജറ്റുകളേക്കാൾ ഉയർന്ന് നിൽക്കുന്ന കണക്കുകളാണ് ഇത്. എം എൽ എമാർ സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയ കണക്കുകൾ മാത്രമാണ് ഇത്. സ്വാഭാവികമായും അതിന് പുറത്തുള്ള വരുമാനം പലർക്കും ഉണ്ടായിരിക്കാം എന്ന് അനുമാനിക്കപ്പെടുന്നു. രാഷ്ട്രീയ പാർട്ടികൾ പ്രധാന രാഷ്ട്രീയ പാർട്ടികളിളുടെ കാര്യം പരിശോധിക്കുകയാണെങ്കിൽ ബിജെപി എം എൽ എമാരുടെ1,653 അംഗങ്ങൾ ആകെ ആസ്തി 26270 കോടി രൂപയാണ്. ഇത് സിക്കിം, നാഗാലാൻഡ്, മേഘാലയ എന്നീ സംസ്ഥാനങ്ങളുടെ വാർഷിക ബജറ്റ് മൊത്തം ചെലവഴിക്കുന്ന തുകയേക്കാൾ കൂടുതലാണ്. കോൺഗ്രസ് എം എൽ എമാരുടെ 646 അംഗങ്ങൾ ആകെ ആസ്തി 17357 കോടി രൂപയാണ്. ടിഡിപി എം എൽ എമാരുടെ 134 അംഗങ്ങൾ മൊത്തം ആസ്തി 9108 കോടി രൂപയാണെങ്കിൽ ശിവസേന എം എൽ എമാരുടെ 59 അംഗങ്ങൾ ആസ്തിയാവട്ടെ 1758 കോടി രൂപയും. ആം ആദ്മി എം എൽ എമാരുടെ 123 അംഗങ്ങൾ മൊത്തം ശരാശരി ആസ്തി 7.33 കോടി രൂപയാണ്.

 
                                            