കോൺ ഗ്രസിൽ വീണ്ടും ഒറ്റപ്പെട്ട് വിഡി സതീശൻ.. കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് കെ സുധാകരനെ നീക്കാനുള്ള ശ്രമം പാളിയതോടെ വി ഡി സതീശൻ കോൺഗ്രസിൽ കൂടുതൽ ഒറ്റപ്പെട്ടു. എല്ലാ ഗ്രൂപ്പുകളും സതീശനെതിരെ രംഗത്തുവരാൻ തുടങ്ങിയതോടെ കോൺഗ്രസിൽ പോര് കനക്കും. നേതൃമാറ്റ ചർച്ച കൊഴുപ്പിച്ചത് പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽനിന്നാണെന്ന കാമ്പയിൻ ആരംഭിച്ചുകഴിഞ്ഞു. കോൺഗ്രസിലെ വിവിധ ഘടകങ്ങളും വ്യക്തികളും സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തി.
പ്രതിപക്ഷ നേതാവിന്റെ ഓഫീസിലുള്ള മാധ്യമപ്രവർത്തകനാണ് നേതൃമാറ്റമുണ്ടാകുമെന്ന ചർച്ചയ്ക്ക് തിരികൊളുത്തിയതെന്നാണ് ആക്ഷേപം. നേതൃമാറ്റ ചർച്ചയ്ക്ക് പിന്നിൽ ആരെന്ന് അറിയാമെന്ന് കെ സുധാകരൻ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. ഇത് മുന്നറിയിപ്പാണെന്ന് തലസ്ഥാനത്തെ ഒരു പാർടി മണ്ഡലം കമ്മിറ്റി ഫെയ്സ്ബുക്കിൽ മുന്നറിയിപ്പ് നൽകി. ഈ മുന്നറിയിപ്പ് വീണ്ടും ഒരു പോരിനുള്ള സാധ്യതയായാണ് വ്യഖ്യാനിക്കപ്പെടുന്നത്.. മുൻപ് സുധാകരനെ മാറ്റണമെന്ന ആവശ്യ ഉയർന്നപ്പോൾതന്നെ, അതിന് പിന്നിൽ വിഡി സതീശനാണ് എന്ന വാദം ശക്തമായിരുന്നു.. അന്നും ഇതേ ചേരിപ്പോര് തുടരുകയും ചെയ്തു.. വിഡി സതീശൻപക്ഷത്തുനിന്നുണ്ടായ ഈ നീക്കം സതീശന്റെ മാസ്റ്റർ പ്ലാൻ ആണെന്നും വിമർശിക്കപ്പെട്ടിരുന്നു.. ഇതോടെ കോൺ ഗ്രസിലെ പ്രമുഖ നേതാക്കളും മുതിർന്ന നേതാക്കളും രം ഗത്ത് വരികയും സുധാകരന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു… ശശി തരൂർ, കെസി വേണു ഗോപാൽ, രമേശ് ചെന്നിത്തല, കെ മുരളീധരൻ എന്നിവരാണ് രം ഗത്തെത്തിയത്…
ആദ്യഘട്ടത്തിന് ശേഷം, തരൂർ വിവാദം കത്തി നിൽക്കുമ്പോൾ വീണ്ടും സതീളൻപക്ഷത്തുനിന്നും ഇതേ ശ്രമമുണ്ടായി..ശശി തരൂരിന്റെ ലേഖന വിവാദം മറയാക്കിയാണ് കെ സുധാകരനെ മാറ്റാൻ സതീശൻ നീക്കം നടത്തിയത്. എന്നാൽ സുധാകരൻ തുടരണമെന്ന് വ്യക്തമാക്കി ശശി തരൂർ ആദ്യം രംഗത്തുവന്നു. പിന്നാലെ മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനും കെ മുരളീധരനും സുധാകരനെ പിന്തുണച്ചു. മാത്രമല്ല, രാഹുൽ ഗാന്ധിയെ നേരിട്ട് കണ്ട് സീറ്റ് ഉറപ്പിക്കാനായി സുധാകരൻ നടത്തിയ നീക്കവും അക്ഷരാർത്ഥത്തിൽ കെ സുധാകരനെ തുണച്ചു.. തരൂർ വിഷയത്തിൽ ഹൈക്കമാന്റുമായി നടത്തിയ ചർച്ചയിൽ ഇനിയൊരു പോരിലേക്ക് നീങ്ങരുത് എന്ന ശക്തമായ താക്കീത് ഉണ്ടായിരുന്നു..
അതേസമയം കോൺഗ്രസിന്റെ ഐക്യവും പ്രവർത്തകരുടെ മനോവീര്യവും തകർക്കുന്ന നീക്കം ആരുടെയെങ്കിലും ഭാഗത്തുനിന്ന് ഉണ്ടായാൽ കർശനമായ അച്ചടക്ക നടപടിയെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മുന്നറിയിപ്പുമുണ്ട് . ഇക്കാര്യത്തിൽ കൃത്യമായ നിരീക്ഷണം എഐസിസിയുടെയും കെപിസിസിയുടെയും ഭാഗത്ത് നിന്നുണ്ടാകുമെന്നും സുധാകരൻ വാർത്താകുറിപ്പിൽ പറഞ്ഞിരുന്നു..

 
                                            