പണത്തിന്റെ മൂല്യത്തിൽ ദിനം പ്രതി വ്യത്യാസങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്.. പണ്ടത്തെ 10 രൂപയുടെ മൂല്യമല്ല ഇന്ന്… ഒന്ന് ഓരാത്തു നോക്കിയിട്ടുണ്ടോ …25 വർഷങ്ങൾക്കപ്പുറം നമ്മുടെ സേവിങ്സ് 1 കോടി രൂപയാണെങ്കിലോ? അന്ന് 1 കോടി രൂപക്ക് ഇന്നത്തെ മൂല്യം കാണുമോ? 25 വർഷങ്ങൾക്ക് മുന്നേ ഒരു കോടിക്ക് ഇന്നത്തെ മൂല്യവുമായിരുന്നോ?ആലോചിച്ചിട്ടുണ്ടോ….. ഇതിനൊക്കെ പിന്നിൽ ഇൻഫ്ലേഷനാണ് കാരണം, ഇൻഫ്ലേഷൻ അഥവാ പണപ്പെരുപ്പം അല്ലങ്കിൽ വിലക്കയറ്റം.
ഇൻഫ്ലേഷൻ കാരണം നിങ്ങളുടെ സമ്പാദ്യത്തിന്റെ മൂല്യം ഓരോ വർഷവും കുറയും. ഇന്ത്യയിൽ ഇൻഫ്ലേഷൻ നിരക്ക് കഴിഞ്ഞ കുറച്ച് വർഷങ്ങളായി 4% മുതൽ 6% വരെയാണ്. അടുത്ത 25 വർഷത്തേക്ക് ഇൻഫ്ലേഷൻ 5% ശരാശരിയിൽ തുടരുകയാണെങ്കിൽ, ഇന്ന് 1 കോടി രൂപ ഒരു വലിയ തുകയാണെന്ന് തോന്നുമെങ്കിലും, 2050 ൽ അങ്ങനെയായിരിക്കില്ല. 25 വർഷത്തിന് ശേഷം 1 കോടി രൂപയുടെ യഥാർത്ഥ മൂല്യം 29.36 ലക്ഷം രൂപ മാത്രമായിരിക്കും. ഇതിനർത്ഥം, 2050 ൽ 1 കോടി രൂപയുടെ ശേഷി ഇന്നത്തെ 29.36 ലക്ഷം രൂപയുടെ ശേഷിക്ക് തുല്യമായിരിക്കും.
1 കോടി രൂപ ഇന്ന് വലിയ തുകയാണെന്ന് തോന്നുമെങ്കിലും, ഇൻഫ്ലേഷൻ തുടരുകയാണെങ്കിൽ 2050 ൽ അതിന്റെ യഥാർത്ഥ മൂല്യം വളരെ കുറവായിരിക്കും. ശരിയായ പ്ലാനിംഗും സ്മാർട്ട് നിക്ഷേപങ്ങളും മാത്രമേ ഭാവിയിൽ നമ്മളുടെ സമ്പാദ്യത്തിന്റെ മൂല്യം നിലനിർത്താൻ സഹായിക്കൂ.

 
                                            