ഖമീസ് മുഷൈത്ത് കെഎം.സി.സി 15 ലക്ഷം രൂപയുടെ ചികിത്സാധനസഹായം നല്‍കി

മലപ്പുറം: കെ.എം.സി.സി ഖമീസ് മുഷൈത്ത് സെന്‍ട്രല്‍ കമ്മിറ്റിയുടെ ശിഹാബ് തങ്ങള്‍ തങ്ങള്‍ റിലീഫ് സെല്‍ റമദാന്‍ റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആവിഷ്‌കരിച്ച സ്‌നേഹ സ്പര്‍ശം ചികിത്സ സഹായ പദ്ധതിയിലൂടെ ഈ വര്‍ഷം 15 ലക്ഷം രൂപയുടെ ചികിത്സാധന സഹായം വിതരണം ചെയ്തു. റിലീഫ് സെല്ലിന്റെ 15മത് റിലീഫ് സംരംഭമാണ് സ്‌നേഹസ്പര്‍ശം 2024. നിരാലംബരായ കിഡ്‌നി, കാന്‍സര്‍ രോഗികളെയാണ് ഈ വര്‍ഷം പതിനായിരം രൂപയുടെ സഹായധനത്തിനായി പരിഗണിച്ചത്. ലഭ്യമായ അപേക്ഷകളില്‍ നിന്നും പ്രവാസികുടുംബങ്ങള്‍ക്കും മലയോര, തീരദേശ മേഖലകളിലെ നിര്‍ദ്ധര്‍നര്‍ക്കും മുന്‍ഗണന നല്‍കിയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്. സംസ്ഥാനതല വിതരണ പരിപാടിയുടെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. കെ.ടി അശ്‌റഫ്, അന്‍വര്‍ മുള്ളം പാറ, പി.കെ നവാസ്, പി.വി ഉസ്മാന്‍, മരക്കാര്‍ മൗലവി എളേറ്റില്‍, എ. എംസ് അലവി കുറ്റിക്കാട്ടൂര്‍ , ജാഫര്‍ ചേലേമ്പ്ര , സി.വി.എ കുട്ടി മാസ്റ്റര്‍ ചെറുവാടി, കാസിം ചാലിയം, ഇ.പി മുജീബ് , ശംസു എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. സെന്‍ട്രല്‍ കമ്മിറ്റി സീനിയര്‍ വൈസ്.പ്രിസഡന്റ് ജലീല്‍ കാവന്നൂര്‍ സ്വാഗതവും ഹാഫിസ് നാട്ടുകര നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *